OMG News

ആര്‍മി ഡേ റിഹേഴ്‌സലിനിടെ അപകടം, മൂന്നു സൈനികര്‍ക്ക് പരിക്ക്

Thu, Jan 11, 2018

Arabianewspaper 658
ആര്‍മി ഡേ റിഹേഴ്‌സലിനിടെ അപകടം, മൂന്നു സൈനികര്‍ക്ക് പരിക്ക്

കരസേന ദിനത്തോട് അനുബന്ധിച്ചുള്ള സാഹസിക പ്രകടന റിഹേഴ്‌സലിനിടെ മൂന്നു സൈനികര്‍ക്ക് ഹെലികോപ്ടറില്‍ നിന്നും വീണു പരിക്കേറ്റു. താഴ്ന്നു പറന്ന ഹെലികോപ്ടറില്‍ നിന്നും വടത്തില്‍ ഊര്‍ന്നിറങ്ങുന്നതിനിടെ വടം പൊട്ടി മൂന്നു സൈനികരും വീഴുകയായിരുന്നു.


ജനുവരി 15 ന് കരസേന ദിനത്തില്‍ അവതരിപ്പിക്കുന്ന സാഹസിക പ്രകടനത്തിനു വേണ്ടിയാണ് റിഹേഴ്‌സല്‍ നടത്തിയത്. വലിയ ഉയരത്തില്‍ നിന്നല്ലാതിരുന്നതിനലും തലയടിച്ച് വീഴാതിരുന്നതിനാലുമാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞത്.


സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹെലികോപ്ടറില്‍ നിന്നും മൂന്നാമത്തെ സൈനികന്‍ ഇറങ്ങുമ്പോഴാണ്. അപകടം. ഹെലികോപ്ടറില്‍ ബന്ധിപ്പിച്ചിരുന്ന വടം പൊട്ടുകയായിരുന്ു ഇതോടെ മൂന്നു പേരും നിലത്തേക്ക് നിലം പൊത്തുകയാണുണ്ടായത്. ഉടനെ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.


Tags : Army Day 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ