General News

സോളാര്‍ റിപ്പോര്‍ട്ട് : പ്രത്യേക സമ്മേളനം നവംബര്‍ ഒമ്പതിന്

Thu, Oct 19, 2017

Arabianewspaper 260
സോളാര്‍ റിപ്പോര്‍ട്ട് : പ്രത്യേക സമ്മേളനം നവംബര്‍ ഒമ്പതിന്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ഒമ്പതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വിവരം സ്പീക്കറെ അറിയിക്കും. സ്പീക്കറാകും പ്രത്യേക സമ്മേളനം ഔദ്യോഗികമായി അംഗങ്ങളെ അറിയിക്കുക.


സോളാര്‍ റിപ്പോര്‍ട്ടിന്‍ മേല്‍ പുനര്വേഷണം ുപ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടാനാണ് ഒരുങ്ങിയിരിക്കുന്നത്. ഇതിനു പുറമേ സുപ്രീം കോടതി റിട്ടയേഡ് ജഡ്ജിയുടെ സഹായം കേടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.


രിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ച ശേഷം മാത്രമെ പരസ്യപ്പെടുത്താവു എന്ന നിയമം ഉള്ളതിനാലാണ് അടിയന്തരമായി നിയമ സഭ ചേരുന്നത്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.


കേസ് ആദ്യം അന്വേഷിച്ച പോലീസ് സംഘം തങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുന്നതിലെ ഔചിത്യത്തേയും നിയമ സാധുതയേയും ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ