General News

സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനുമെതിരെ കേസ് എടുക്കും -മുഖ്യമന്ത്രി

Wed, Oct 11, 2017

Arabianewspaper 448
സോളാര്‍ കേസ്:  ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനുമെതിരെ കേസ് എടുക്കും -മുഖ്യമന്ത്രി

സോളാര്‍ തട്ടിപ്പു കേസില്‍ രാഷ്ടീയ നീക്കവുമായി ഇടതു സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സോളാര്‍ കേസിലെ തെളിവു നശിപ്പിച്ചതിന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിരെ കേസ് എടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സരിത ലൈംഗിക ആരോപണം ഉന്നയിച്ച എല്ലാവര്‍ക്കുമെതിരെ ബലാല്‍സംഗത്തിനും കേസ് എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ബന്നി ബഹനാന്‍,. തമ്പാനൂര്‍ രവി എന്നിവര്‍ക്കെതിരേയും കേസ് എടുക്കും.


വേങ്ങര ഉപതിരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കെ അപ്രതീക്ഷ നീക്കവുമായി യുഡിഎഫിനെതിരെ ഒളിപ്പോര്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നു.


സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദിിവസങ്ങള്‍ കഴിഞ്ഞിട്ടും ഇത് പുറത്തു വിടാതിരുന്ന സര്‍ക്കാര്‍ വേങ്ങര വോട്ടിംഗ് ദിവസം തന്നെ യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രഖ്യാപനം നടത്തുകയായിരുന്നു.

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ