Troll Today News

പേര് അന്വര്‍ത്ഥമാക്കി എ ഗ്രൂപ്പ്

Thu, Nov 09, 2017

Arabianewspaper 444
പേര് അന്വര്‍ത്ഥമാക്കി എ ഗ്രൂപ്പ്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുജനസമക്ഷം പുറത്തു വന്നതോടെ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും അതിന്റെ നേതാക്കള്‍ക്കും അണികള്‍ക്കും കനത്ത നാണക്കേടായി.


കനകം മൂലം ദുഖം കാമിനി മൂലം ദുഖം , പെണ്ണൊരുമ്പെട്ടാല്‍ ... തുടങ്ങിയ പഴഞ്ചൊല്ലുകള്‍ പതിരില്ലാത്തതാണെന്ന് പൊതു ജനത്തിന് മനസിലാക്കി തരുന്നു.


ഉമ്മന്‍ ചാണ്ടിയും സംഘവും ഉള്‍പ്പെടുന്ന എ ഗ്രൂപ്പ് നേതാക്കള്‍ സരിതയുടെ മടിക്കുത്തൂരി തങ്ങളുടെ ഗ്രൂപ്പിന്റെ പേര് അന്വര്‍ത്ഥമാക്കിയെന്നാണ് സോഷ്യല്‍ മീഡിയ ട്രോളുകള്‍ പറയുന്നത്.


സരിതയെ ലൈംഗികമായി ഉപയോഗിച്ച് സംതൃപ്തി നേടിയത് അഴിമതിയായി കണക്കാക്കമെന്ന് സോളാര്‍ കമ്മീഷന്‍ പറയുന്നു. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശിവരാജനാണ് ഇങ്ങിനെ വ്യാഖാനിച്ചത്. ലൈംഗിക സംതൃപ്തി കൈക്കൂലിയായി പരിഗണിക്കാമെന്നുള്ള അദ്ദേഹത്തിന്റെ നിഗമനം എല്‍ഡിഎഫി സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തില്ല. ഇതിനെ തുടര്‍ന്ന സുപ്രീം കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റീസ് അരിജിത് പസായതിനോട് നിയമോപദേശം തേടി.


ഇതിനെ തുടര്‍ന്ന് അദ്ദേഹം കേസ് പഠിച്ചു ലൈംഗിക സംതൃപ്തി നേടിയത് കൈക്കൂലിയായി പരിഗണിക്കാമെങ്കിലും പീഡനമോ, ബലാല്‍സംഗമോ നിലനില്‍ക്കുമോ എന്ന് അദ്ദേഹം സംശയിച്ചു. ഉഭയ കക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നും ഇതിനാല്‍ ഇപ്പോള്‍ ബലാല്‍സംഗത്തിന് കേസ് എടുത്താലും പിന്നീട് എഫ്‌ഐആര്‍ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അരിജിത് പസായത് പറഞ്ഞു.


എന്നാല്‍, രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന സ്ത്രീപീഡന കേസുകളില്‍ 50 ശതമാനത്തിലേറെയും ഉഭയകക്ഷി സമ്മത പ്രകാരവും പിന്നീട് ഇരയാക്കപ്പെടുന്നവര്‍ തന്നെ ലൈംഗികമായി പീഡിപ്പി്ച്ചുവെന്ന് പറഞ്ഞ് കേസ് നല്‍കുന്നതുമാണ്.


വിവാഹ വാഗ്ദാനം നല്‍കിയും സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും മറ്റുമുള്ള പീഡനങ്ങള്‍ ഇങ്ങിനെയുള്ളുവയാണ്. ജോലി സ്ഥലത്തെ പീഡനങ്ങളും ഇത്തരത്തില്‍ ഉള്ളവയാണ്. സംരംഭകയായ സരിതാ നായരെ അനര്‍ട്ടിന്റെ ലിസ്റ്റില്‍ പെടുത്തി കമ്പനിക്ക് ആനകൂല്യങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് ബലാല്‍സംഗമായി കണക്കാക്കാം എന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു.


സോഷ്യല്‍ മീഡിയയുടെ ട്രോളാക്രമണത്തില്‍ പെട്ട കോണ്‍ഗ്രസ് നേതൃത്വം മൗനത്തിലാണ്. റിപ്പോര്‍ട്ടിനെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലുമാണ്. ഉമ്മന്‍ ചാണ്ടി തന്നെ നിയമിച്ചതാണ് കമ്മീഷനെ.


ലൈംഗിക സംതൃപ്തി കിട്ടിയില്ലെന്ന് പറഞ്ഞാല്‍ അഴിമതിക്കേസ് നിലനില്‍ക്കുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.


 

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ