General News

സോളാര്‍ കേസ് ; എഡിജിപി രാജേഷ് ദിവാന്‍ അന്വേഷിക്കും

Thu, Oct 12, 2017

Arabianewspaper 455
സോളാര്‍ കേസ് ; എഡിജിപി രാജേഷ് ദിവാന്‍ അന്വേഷിക്കും

സോളാര്‍ കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള ഉന്നത തല സംഘമായിരിക്കും അന്വേഷണം നടത്തുക.


സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ച വിഷയങ്ങളിലാണ് അഴിമതി , ലൈംഗിക ആരോപണങ്ങളില്‍ വിജിലന്‍സിന്റെ ഉള്‍പ്പടെയുള്ള അന്വേഷണത്തിന് പുതിയ ടീമിനെ സര്‍ക്കാര്‍ നിയോഗിച്ചത്.


ഉത്തരമേഖല എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. സരിതയ്‌ക്കെതിരായ 33 കേസുകളിലും പുനരന്വേഷണം നടക്കും,. ഉമ്മന്‍ ചാണ്ടിക്കും അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ സരിത ഉന്നയിച്ച ആരോപണങ്ങളും അന്വേഷിക്കും.


ഡിവൈഎസ്പിമാരും സിഐമാരും ഉള്‍പ്പെടുന്ന അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക. കേസ് അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേയും അന്വേഷണം ഉണ്ടാകും. ഉമ്മന്‍ ചാണ്ടിക്കു പുറമേ സരിത ലൈംഗിക ആരോപണം ഉന്നയിച്ച മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമദ്,. അടുര്‍ പ്രകാശ്, കേന്ദ്രമന്ത്രിമാരായ കെസി വേണുഗോപാല്‍, എംഎല്‍എ മാരായ ഹൈബി ഈഡന്‍, എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരേയും അന്വേഷണം ഉണ്ടാകും.

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ