Troll Today News

എന്തൊരു റിലാക്‌സേഷന്‍,. ട്രോളര്‍മാരെ ട്രോളി കണ്ണന്താനവും ഭാര്യയും

Tue, Jan 30, 2018

Arabianewspaper 1500
എന്തൊരു റിലാക്‌സേഷന്‍,. ട്രോളര്‍മാരെ ട്രോളി കണ്ണന്താനവും ഭാര്യയും

കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഭാര്യ ഷീല കണ്ണന്താനവും ട്രോളര്‍മാരെ ട്രോളി രംഗത്ത്. അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതിനെ തുടര്‍ന്ന മാധ്യമങ്ങളുമായി ആഹ്‌ളാദം പങ്കിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു,


ഇത്രയും നേരം ഇംഗ്ലീഷ് -ഹിന്ദി മാധ്യമങ്ങളായിരുന്നു മലയാളികളെ കണ്ടതോടെ ഒരു റിലാക്‌സേഷന്‍ ഉണ്ടെന്ന് ഷീല പറയുന്ന ഡയലോഗ് ട്രോളര്‍മാര്‍ക്ക് ഹരമായി മാറിയിരുന്നു.


ഇപ്പോള്‍ തിരിച്ചടവിനുള്ള സമയമായെന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിനും കുടുംബത്തിനും തോന്നിക്കാണും, ഇവര്‍ ബാങ്കോക്ക് സന്ദര്‍ശിക്കുന്ന ചിത്രവും അവിടെ കടുവകളെ താലോലിക്കുകയും കുപ്പിപ്പാല്‍ കൊടുക്കയും ചെയ്യുന്ന ചിത്രങ്ങള്‍ അല്‍ഫോന്‍സ് കണ്ണന്താനം തന്നെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. ട്രോളര്‍മാര്‍ പണി തരുമെന്ന് മനസിലാക്കിയ അല്‍ഫോന്‍സ് കണ്ണന്താനം മുന്‍കൂറായി തന്നെ സെല്‍ഫ് ട്രോള്‍ നടത്തി .


ബാങ്കോക്കില്‍ കടുവകളൊടൊപ്പം. എന്തോരു റിലാക്‌സേഷന്‍ എന്ന അത്ഭുത ചിഹ്നമിട്ട അടിക്കുറുപ്പും കണ്ണന്താനം ഇതിനൊടാപ്പം നല്‍കി. 


നിങ്ങളും ഭയങ്കര ട്രോളനാണല്ലെ എന്നാണ് ചിലര്‍ ഈ ചിത്രത്തിന് താഴെ കമന്റിട്ട് ചോദിക്കുന്നത്. സാറി തിരിച്ച ട്രോളിയതാണെന്ന് അറിഞ്ഞ ട്രോളന്‍മാര്‍ തുടങ്ങി,. സ്‌പോര്‍ട്‌സമാന്‍ സ്പിരിറ്റിനെ അഭിനന്ദിക്കുന്നു തുടങ്ങിയ കമന്റുകളും ഈ ചിത്രത്തിനു താഴെ ഉണ്ട്.


ഫ്‌ളൈറ്റ് പിടിച്ചാണോ പോയതെന്നും, ഇതൊന്നും വരില്ലല്ലെ,,, തുടങ്ങിയ ഷീള കണ്ണന്താനത്തിന്റെ ഡയലോഗുകളും ഉപയോഗിച്ച് തിരിച്ച് ട്രോളാനും ചിലര്‍ മറന്നില്ല.


ഇതെല്ലാം താന്‍ തമാശയായേ എടുക്കു എന്ന് കണ്ണന്താനം മുമ്പേ തന്നെ നയം വ്യക്തമാക്കിയതിനാല്‍ ട്രോളര്‍ വിദഗ്ദ്ധരും ഇതിനെ തമാശയായിട്ട് തന്നെയാണ് എടുത്തിരിക്കുന്നത്.


 ആസിയാന്‍ ടൂറിസം മന്ത്രിമാരൂടെ യോഗത്തില്‍ പങ്കെടുക്കാനാണ് അല്‍ഫോന്‍സ് കണ്ണന്താനം തായ്‌ലാന്‍ഡില്‍ എത്തിയത്. ഭാര്യ ഷീല അദ്ദേഹത്തെ അനുഗമിക്കുകയായിരുന്നു.


ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ