OMG News
കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
Tue, Mar 27, 2018


കാട്ടാനയുടെ വായില്‍ നിന്നും പുകവമിക്കുന്നതായുള്ള വീഡിയോ വൈറല്‍. കര്‍ണാടകയിലെ നാഗര്‍ഹോളയിലെ വന്യജീവി സങ്കേതത്തില്‍ നിന്ന് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റീവ് സൊസൈറ്റിയുടെ ക്യാമറമാന് പകര്‍ത്തിയതാണ് ഈ വീഡിയോ.
കാട്ടാന നിലത്തു കിടന്ന എന്തോ തുമ്പിക്കൈയില്‍ എടുത്ത് വായില്‍ വെയ്ക്കുന്നതും തുടര്‍ന്ന് പുക ഉയരുന്നതുമായാണ് വീഡിയോ ദൃശ്യങ്ങളില്‍.
പന്നിപ്പടക്കം പൊട്ടിയതാണെന്നും ആനക്കൊമ്പ് മോഷ്ടിക്കുന്നവര്‍ ഇതുപോലുള്ള സ്ഫോടക വസ്തുക്കള്‍ ശര്‍ക്കരയില്‍ പൊതിഞ്ഞ് വെയ്ക്കുമെന്നും ആന കടിച്ചു കഴിഞ്ഞാല്‍ പടക്കം പൊട്ടി ചരിയുമെന്നും ചിലര്‍ പറഞ്ഞു,
എന്നാല്‍, ഇത് ആനവേട്ടക്കാരുടെ പന്നിപ്പടക്കം അല്ലെന്നും അടുത്തിടെ ഉണ്ടായ കാട്ടു തീയില്‍ പെട്ട് കരിഞ്ഞുണങ്ങിയ പുല്ലുകള്‍ തിന്ന ആന ചാരം പുറത്തള്ളിയാതാണെന്നും കൊമ്പില്ലാത്ത പിടിയാനയാണിതെന്നും വൈല്‍ഡ് ലൈഫ് പ്രവര്‍ത്തകര്‍ വിശദീകരണം നല്കുന്നു.
ഈ സംഭവത്തിനു ശേഷം ക്യാമറ മാന്‍ അവിടെ തങ്ങിയിരുന്നതായും ആനയ്ക്ക് ഒരു കുഴപ്പവും സംഭവിക്കാതെ കാട്ടിനുള്ളിലേക്ക് തന്നെ മടങ്ങി പോയതായും ഇവര്‍ പറയുന്നു.
THE SMOKING #ELEPHANT! This video taken by our colleague Mr Vinay Kumar, captures a wild Asian Elephant exhibiting incredibly unusual behaviour–ingesting charcoal and blowing out the ashes! He recalls the incredible sighting in detail: https://t.co/cn3ooLBanD @TheWCS pic.twitter.com/DpUyf5w4vA
— WCS-India (@WCSIndia) March 24, 2018
[removed][removed]
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
- ശ്രീദേവിയുടെ മരണവാര്‍ത്തയ്ക്ക് മുമ്പ് ബച്ചന്റെ ട്വീറ്റ് - ആറാം ഇന്ദ്രിയം എന്ന് സോഷ്യല്‍ മീഡിയ
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- കാവല്ക്കാരന് ദുര്ബലന് സര്‍വ്വത്ര ചോര്‍ച്ച, മോഡിയെ പരിഹസിച്ച് രാഹുല്‍
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

Latest News Tags
Advertisment