Business News

സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഡാറ്റുയുമില്ലാതെ ഇ വാലറ്റ്

Sun, Dec 04, 2016

Arabianewspaper 1530
സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ ഇ വാലറ്റ്

സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഡാറ്റുയുമില്ലാതെ തന്നെ ഇ വാലറ്റ് നടപ്പിലാക്കാമെന്ന് തെളിയിച്ച് ഐടി സ്റ്റാര്‍ട്ട് അപ് കമ്പനി. രാജ്യത്തെ ന്യുജനറേഷന്‍ ബാങ്കുകളിലൊന്നായ യെസ് ബാങ്ക് ഈ സംവിധാനം ഉപയോഗിച്ച് ഇ വാലറ്റ് ബിസിനസ് തുടങ്ങി.


ഡിസ്‌കൗണ്ടും കാഷ് ബാക് സൗജന്യങ്ങളുമെല്ലാം ചേര്‍ന്ന ഇത്തരം കാഷ്‌ലെസ് ഇടപാടുകള്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. നവംബര്‍ എട്ടിനു ശേഷം രാജ്യത്തെ നോട്ടിതര ഇടപാടുകള്‍ മൂന്നിരിട്ടികണ്ടാണ് വര്‍ദ്ധിച്ചത്. ഇത് മുതലെടുത്താണ് യെസ് ബാങ്ക് തങ്ങളുടെ ഇന്റര്‍നെറ്റ് ആവശ്യമില്ലാത്ത സിം സ്ലീവ് സംവിധാനം ഉപയോഗിച്ചുള്ള ഈ വാലറ്റിന് പ്രചാരം നല്‍കുന്നത്. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇതിന്റെ പ്രയോജനം ഉപയോഗപ്പെടുത്താം.


യെസ് പെയ്‌മെന്റ് സിം സ്ലീവ് എന്നു പറയുന്ന ഉപകരണം ഒരു സ്റ്റിക്കറാണ്. ഏതു സിംകാര്‍ഡിലും ( സ്റ്റാന്‍ഡേര്‍്ഡ്, നാനോ, മൈക്രോ) ഇത് ഒട്ടിച്ചു വെയ്ക്കാം. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ സിംകാര്‍ഡിലെ ഉപകരണം ആക്ടിവേട്ട് ചെയ്യാം.


എന്‍ക്രിപ്റ്റഡ് എസ്എംഎസ് സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം അയയ്ക്കാനും ഇ വാലറ്റില്‍ പണം നിറച്ച് പേഴ്‌സണ്‍ ടു പേഴ്‌സണ്‍ ഇടപാടുകളും നടത്താം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ മാത്രം ഉള്ളവര്‍ക്കും പണം കൈമാറാം., യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാനും, ടിക്കറ്റുകള്‍ ബുക്കു ചെയ്യാനും ഗ്രോസറികളില്‍ പണം നല്‍കാനും എല്ലാം ഇത് ഉപയോഗി്ക്കാം. ഒരു ഇടപാടിന് കേവലം 20 പൈസയാണ് ഇതിന് ചെലവു വരുന്നത്. രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ ഡിജിറ്റല്‍ ഇടപാടാണിത്.


നോട്ട് നിരോധനം നടപ്പിലാക്കുന്നതിനു വളരെ മുമ്പു തന്നെ ഇ വാലറ്റ് പലരും നടപ്പിലാക്കിയിരുന്നു. രാജ്യത്തെ എല്ലാ ബാങ്കുകളും ഇ വാലറ്റ് -യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) നടപ്പിലാക്കിയിരുന്നു. റിസര്‍വ് ബാങ്ക് 2012 ല്‍ തന്നെ ഡിജിറ്റല്‍ കറന്‍സിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു വിഷന്‍ ഡോക്യുമെന്റ് 2012-2015 ലാണ് റിസര്‍വ് ബാങ്കിന്റെ ഈ നയ രേഖ പുറത്തിറങ്ങിയത്.


കറന്‍സി ഉപയോഗിച്ച് ചെയ്യാവുന്ന എല്ലാ ഇടപാടുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ് ഇ വാലറ്റ്. എന്നാല്‍, ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് നിലവിലെ നെറ്റ് ബാങ്കിംഗ് സംവിധാനം മൊബൈല്‍ ഉപയോഗിച്ച് അതും വ്യക്തിഗത വിവരങ്ങള്‍ മറ്റൊരാളുമായി പങ്കുവെയ്ക്കാതെ തന്നെ ഇടപാടുകള്‍ നടത്താവുന്നതാണ് യുപിഐ.


രാജ്യത്ത് 100 കോടി മൊബൈല്‍ ഉപയോക്തക്കളാണുള്ളത്. രാജ്യത്തെ 75 ശതമാനം ജനങ്ങളും മൊബൈലില്‍ കണക്ടഡാണ്. ഇതില്‍ 20 കോടിയോളം പേര്‍ക്ക് മാത്രമാണ് സ്മാര്‍ട് ഫോണ്‍ ഉള്ളത്. ഇതില്‍ തന്നെ 15 കോടിയോളം പേര്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉള്ളത്. മൊബൈല്‍ ആപ് ഉള്ളവര്‍ക്ക് പെയ്‌മെന്റ് നടത്തണമെങ്കില്‍ ഇന്റര്‍നെറ്റ് ഡാറ്റ വേണം. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തെ ഇന്റര്‍ നെറ്റ് കണക്ടിവിറ്റി ഉയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ സിം സ്ലീവ് സംവിധാനമാണ് ഏറ്റവും പ്രയോജനകരമെന്ന് ഇതിന്റെ പ്രമോട്ടര്‍മാര്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ