General News
അമ്മയുടെ പ്രായമുള്ളവരോട് മോശമായി പെരുമാറാന്‍ മാത്രം താന്‍ നീചനല്ല - ഷോണ്‍ ജോര്‍ജ്
Sun, Mar 18, 2018


തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ രോഷമായി പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്. ട്രെയിന്‍ യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന് നിഷ ജോസ് കെ മാണി നടത്തിയ പരമാര്‍ശങ്ങളെ തുടര്‍ന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ മകനായ ഷോണ്‍ ജോര്‍ജ്, എംപിയും മുന്‍ മന്ത്രി കെഎം മാണിയുടെ മകനുമായ ജോസ് കെ മാണിയുടെ ഭാര്യ നിഷയ്ക്കെതിരെ ആഞ്ഞടിച്ചത്.
തന്റെ അമ്മയ്ക്ക് വയസ് 56 ആണ്. ഈ സ്ത്രീക്ക് 52.. അമ്മയുടെ പ്രായമുള്ള ഈ സ്ത്രീയോട് എന്ത് മോശമായി പെരുമാറിയെന്നാണ് പറയുന്നത്. അത്രക്കും നീചനാണെന്നാണോ ഇവര്‍ പറയുന്നത്. ഷോണ്‍ ചോദിക്കുന്നു.
വിഷയത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഷോണ്‍ ജോര്‍ജ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. തന്റെ പേര് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കണം.
ആരാണ് മോശമായി പെരുമാറിയതെന്ന് നിഷ ജോസ് വ്യക്തമാക്കണം. താനും ഇവരൊടൊപ്പം ഒരിക്കല്‍ കോഴിക്കോട് നിന്ന് കോട്ടയം വരെ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്. തന്റെയൊപ്പം ചില സപിഎം നേതാക്കളുമുണ്ടായിരുന്നു. ഇവര്‍ക്ക് സത്യമറിയാം. ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. നിഷ ജോസ് കെ മാണി എഴുതി അടുത്തിടെ പ്രസിദ്ധികരിച്ച പുസ്തകത്തിലാണ് കോട്ടയം ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് തന്നോട് ട്രെയിന്‍ യാത്രയ്ക്കിടെ അപമക്യാദയായി പെരുമാറിയെന്ന് പരാമര്‍ശിക്കുന്നത്.
ഇത് പുസ്തകം വിറ്റഴിയാനുള്ള തന്ത്രമാണെന്നും 2006 ലോ മറ്റൊ നടന്ന സംഭവം അന്നൊന്നുും പരാതി നല്‍കാതെ ഇപ്പോള്‍ ഇറക്കിയത്. സരിത കേസില്‍ ജോസ് കെ മാണിയുടെ പേര് വന്നതിന്റെ ജാള്യത മറയ്ക്കാനും ഇതിനു പിന്നില്സ താനാണെന്ന് തെറ്റിദ്ധാരണ ഉള്ളതിനാലാണെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- മുംബൈയില്‍ ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Latest News Tags
Advertisment