General News

പോലീസ് നായ മുഖ്യമന്റെ ഓഫീസില്‍ ആദ്യം കയറും - കെ മുരളീധരന്‍

Wed, Feb 21, 2018

Arabianewspaper 198
പോലീസ് നായ മുഖ്യമന്റെ ഓഫീസില്‍ ആദ്യം കയറും - കെ മുരളീധരന്‍

ശുഹൈബ് വധം കേസ് ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ പോലീസ് നായ ആദ്യം കയറി ചെല്ലുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലും പിന്നെ കയറുന്നത് എകെജി ഭവനിലേക്കുമാകുമെന്നും കോണ്‍ഗ്രസ് നേതാവും എംഎല്‍എയുായ കെ മുരളിധരന്‍ പറഞ്ഞു,.


സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ തട്ടിപ്പു കേസുകളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്നും മുരളീധരന്‍ ആരോപിച്ചു.


രണ്ട് ഡമ്മി പ്രതികളെ വെച്ച് കേസ് നടത്തിക്കൊണ്ടു പോകെമെന്ന് കരുതേണ്ടെന്നും യഥാര്‍ത്ഥ പ്രതികളെ പിടിച്ചില്ലെങ്കില്‍ 26 ന് നിയമസഭ നടത്തിക്കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്നും സഭ തങ്ങള്‍ സ്തംഭിപ്പിക്കുമെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.


തിരുവനന്തപുരത്ത് ഡീന്‍ കുര്യാക്കോസ് നടത്തുന്ന 48 മണിക്കൂര്‍ ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ