General News

ശുഹൈബ് വധം : സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയെന്ന് മൊഴി

Mon, Feb 19, 2018

Arabianewspaper 291
ശുഹൈബ് വധം : സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയെന്ന് മൊഴി

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം കീഴടങ്ങിയ സിപിഎം ബ്രാഞ്ച് അംഗങ്ങള്‍ നല്‍കിയ മൊഴിയില്‍ സിപിഎം നേതാക്കള്‍ക്ക് ശുബൈബ ആക്രമിക്കപ്പെടാന്‍ പോകുകയാണെന്ന് അറിവുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.


കാലിനു താഴെ വെട്ടിയാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശമെന്നും ഇവര്‍ പറയുന്നു. എന്നാല്‍, പിടിയിലായവരാണോ കൃത്യം ചെയ്തതെന്ന് വെളിവായിട്ടില്ല.


അതേസമയം, മൊഴിയില്‍ നുണയുണ്ടെന്നും ശുഹൈബിന് നെഞ്ചത്തും തലയിലും വെട്ടേല്‍ക്കാതിരുന്നത് തട്ടുകടയിലെ ബെഞ്ച് ഉപയോഗിച്ച് തടഞ്ഞതിനാലാണെന്ന് സാക്ഷികള്‍ പറഞ്ഞിരുന്നു.


കാലില്‍ 37 വെട്ടോളമാണ് ഏറ്റത്. എല്ലാ മുറിവില്‍ നിന്നും ചോര വാര്‍ന്നാണ് ഇയാള്‍ മരിച്ചതെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു.


കഴിഞ്ഞ ദിവസം കീഴടങ്ങിയ സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്നവരാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറ്തതു വന്നിരുന്നു.


ശുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്ന് പോലീസ് പറയുന്നു. കൊലായാളി സംഘം സഞ്ചരിച്ച വാഗണ്‍ ആര്‍ കാറിനായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.


കീഴടങ്ങിയ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് പോലീിസിന്റെ പിടിയിലുള്ളത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ പ്രാദേശിക സിപിഎം നേതാക്കള്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. രാത്രി പത്തരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാദരാക്കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ