Sports News

ശ്രേയസ് അയ്യര്‍ - എമര്‍ജിംഗ് പ്ലെയര്‍ എന്ന വിശേഷണം അന്വര്‍ത്ഥമാക്കി.

Thu, May 11, 2017

Arabianewspaper 1251
ശ്രേയസ് അയ്യര്‍ - എമര്‍ജിംഗ് പ്ലെയര്‍ എന്ന വിശേഷണം അന്വര്‍ത്ഥമാക്കി.

ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനു വേണ്ടി ശ്രേയസ് അയ്യര്‍ നേടിയ 96 റണ്‍സ് പ്രകടനം പത്താം സീസണിലെ വേറിട്ട ബാറ്റിംഗ് മിന്നലാട്ടങ്ങളില്‍ ഒന്നായി മാറി.


ഗുജറാത്ത് ലയണ്‍സ് നല്‍കിയ 196 റണ്‍സ് ശ്രേയസിന്റെ 86 ല്‍ നിഷ്പ്രഭമായി. ഈ മലയാളി താരം തെളിയിച്ചു കാണിച്ചു,. കഴിഞ്ഞ സീസണില്‍ 439 റണ്‍സ് അടിച്ചു കൂട്ടി എമര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം മേടിച്ച ശ്രേയസിന് ഇക്കുറി ചിക്കന്‍ പോക്‌സ് പിടികൂടിയത് പ്രകടനങ്ങളെ ബാധിച്ചു. ആദ്യ മത്സരങ്ങള്‍ ഇതു മൂലം ശ്രേയസിന് നഷ്ടപ്പെട്ടു.


മുംബൈയില്‍ ജനിച്ചു വളര്‍ന്ന ശ്രേയസിന് മലയാളം വലിയ പിടിയില്ലെങ്കിലും സഹ കളിക്കാരനും സുഹൃത്തുമായ സന്‍ജു വി സാംസണിനെ പോലെ തന്നെ കേരളത്തിന്റെ താരമായി അറിയപ്പെടാനാണ് ആഗ്രഹം. ഇന്ത്യ അണ്ടര്‍ -19 ടീമിലെ വിരേന്ദ്ര സേവാഗ് എന്നാണ് ശ്രേയസ് അറിയപ്പെടുന്നത്.


ഫിറോസ് ഷാ കോട്ടല ഗ്രൗണ്ടില്‍ വിജയക്കൊടി പാറിച്ചത് ശേയസിന്റെ ബാറ്റിംഗ് പ്രകടനമാണ്.


ഒരു ഘട്ടത്തില്‍ ആറിന് 121 എന്ന നിലയിലായിരുന്നു ഡെല്‍ഹി. വാലറ്റക്കാര്‍ ശ്രേയസ് അയ്യര്‍ക്ക് മികച്ച പിന്തുണ നല്‍കിയതോടെ കളി മാറി മറിഞ്ഞു.


മൂന്നു ഓവറുകളില്‍ അയ്യരും പാന്തും നേടിയത് 52 റണ്ണാണ്. പരാജയം ഉറ്റു നോക്കിയ ഡെല്‍ഹിയെ പൊടുന്നനെ 18 പന്തില്‍ നിന്ന് 23 റണ്‍സ് എന്ന നിലയിലേക്ക് വിജയ തീരത്ത് എത്തിക്കുകയായിരുന്നു ഇരുവരും.


സന്‍ജു സാംസണ്‍ (10). കരുണ്‍ നായര്‍ (30), കമ്മിന്‍സ് (24), ബ്രാത്വെയ്റ്റ് (11) എന്നിവര്‍ മികവ് കാട്ടി. 15 പന്തില്‍ നിന്നാണ് കരുണ്‍ നായര്‍ 30 നേടിയത്. 57 പന്തില്‍ നിന്ന് 15 ബൗണ്ടറികളുടേയും രണ്ട് സിക്‌സറുകളുടേയും സഹായത്തിലാണ് അയ്യര്‍ 96 റണ്‍സെടുത്തത്. ലയണ്‍സിന്റെ മലയാളി താരമായ ബേസില്‍ തമ്പിയാണ് സെഞ്ച്വുറിയിലേക്ക് കുതിച്ച അയ്യരുടെ മുന്നേറ്റം തടഞ്ഞത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ