General News

ഷെറിന്റെ മരണം: വെസ്ലി മാത്യുവിനെതിരെ കൊലക്കുറ്റം

Sat, Jan 13, 2018

Arabianewspaper 380
ഷെറിന്റെ മരണം: വെസ്ലി മാത്യുവിനെതിരെ കൊലക്കുറ്റം

ഇന്ത്യയില്‍ നിന്നും ദത്ത് എടുത്ത മൂന്നര വയസുകാരി ഷെറിന്റെ മരണത്തില്‍ മലയാളിയായ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുസീനെതിരെ അമേരിക്കന്‍ കോടതി കൊലക്കുറ്റം ചുമത്തി,


വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്. മാത്യുസിന്റെ ഭാര്യ സിനിക്കെതിരെയും കേസ് ഉണ്ട്. കുട്ടിയെ അപകടകരമായി ഉപേക്ഷിച്ചുവെന്നാണ് കുറ്റം ചുമത്തിയിരിക്കുന്നത്.


ഡാലസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍, കുട്ടിയുടെ മരണകാരണമായ ദേഹോപദ്രവം എന്നിവയെല്ലാം ചേര്‍ത്താണ് കുറ്റപത്രം. കുട്ടിയെ അപകടകരമായി ഉപേക്ഷിച്ച കുറ്റമാണ് സിനിക്ക് 20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.


ഷെറിന്‍ എങ്ങിനെയാണ് മരിച്ചതെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെങ്കിലും കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശാരീരിക ഉപദ്രവം ഏറ്റതും എല്ലുകള്‍ പൊട്ടിയതും എല്ലാം കണ്ടെത്തിയിരുന്നു.


2017 ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ സ്വന്തം വീട്ടില്‍ നിന്നും കാണാതായത്. പോഷകാഹാര കുറവുണ്ടായിരുന്ന കുട്ടിക്ക് പാല്‍ നിര്‍ബന്ധിച്ചു നല്‍കിയെന്നും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന കുട്ടി പാല്‍ കുടിക്കാത്തിരുന്നതിനാല്‍ ശിക്ഷയായി പുറത്തു നിര്‍ത്തിയെന്നും പതിനഞ്ചു മിനിട്ട് കഴിഞ്ഞ് ചെന്ന് നോക്കിയപ്പോള്‍ കുട്ടിയെ കണ്ടില്ലെന്നും വീട്ടിനുള്ളിലേക്ക് തിരിച്ചു വന്നുകാണുമെന്ന് കരുതിയെന്നും വെസ്ലി പോലിസിന് മൊഴി നല്‍കി. രാവിലെ കുട്ടിയെ കാണാതെ വന്നപ്പോഴാണ് പോലീസില്‍ വിവരം അറിയച്ചത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനു ശേഷം കുട്ടിയുടെ മൃതദേഹം വീട്ടില്‍ നിന്ന് അധികം അകലെയല്ലാത്ത വയലിനു സമീപമുള്ള കലുങ്കിനടിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.


രണ്ടര വര്‍ഷം മുമ്പ് ഇന്ത്യയിലെ വാരണാസിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയെ അനാഥാലയം എടുത്തു വളര്‍ത്തുകയായിരുന്നു. പിന്നീട് മലയാളികളായ പ്രവാസി ദമ്പതികള്‍ കുട്ടിയെ ദത്തെടുത്തു അമേരിക്കയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ഓട്ടിസം പോലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടിരുന്നു. പിന്നീട് ഇവര്‍ക്കു കുട്ടി ഉണ്ടായപ്പോള്‍ ഷെറിനെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ