Troll Today News
മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
Thu, Mar 29, 2018


ജൈന മതത്തിന്റെ ആചാര്യന് വര്‍ദ്ധമാന മഹാവീരന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആശംസകള്‍ നേര്‍ന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന് പിഴച്ചു. ശ്രീബുദ്ധന്റെ ചിത്രം ഉപയോഗിച്ചാണ് മഹാവീര ജയന്തിക്ക് ശശി തരൂര്‍ ആശംസ അറിയിച്ചത്.
മതവും ചരിത്രവും എല്ലാം അറിയാവുന്ന ആളും ഇതിനെക്കുറിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ശശി തരുരിന് മഹാവീരനും ബുദ്ധനും തമ്മിലുള്ള വ്യത്യാസം അറിയില്ലേ എന്നു ചോദിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആക്രമണം ഉണ്ടായത്.
തരൂരിന്റെ ട്വിറ്റര്‍, ഫെയ്സ്ബുക്ക് പേജുകളിലാണ് ഹാപ്പി മഹാവീര്‍ ജയന്തി എന്ന പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷേ, ചിത്രത്തില്‍ ശ്രീബുദ്ധന്റെ ചിത്രമാണ് ഉപയോഗിച്ചിരുന്നത്.
തുടര്‍ന്ന് മസ്ജിദിന്റെ ചിത്രം നല്കി രാമനവമി ആശംസകളും, ക്രിസുവിന്റെ ചിത്രം നല്കി ജന്മാഷ്ടമി ആശംസകളും ശ്രീരാമന്റെ ചിത്രം നല്കി ഇസ്റ്റര്‍ ആശംകളുമൊക്കെ നിറഞ്ഞു.
ട്രോളുകള്‍ ഒഴുകിയെത്തിയതോടെ തനിക്ക് ചിത്രം ലഭിച്ച വെബ്പേജിന്റെ ലിങ്ക് നല്കി ശശി തരൂര്‍ തടിയൂരുകയായിരുന്നു. ഏതായാലും തന്റെ തെറ്റ് ചൂണ്ടിക്കാട്ടിയവര്‍ മഹാവീരനെ കുറിച്ച് ട്വീറ്റ് ചെയ്യാന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെന്നും ഇങ്ങിനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇവരില്‍ പലരും ഇന്ന് മഹവീരനെ കുറിച്ച് ഓര്ക്കില്ലെന്നായിരുന്നുവെന്നും തരൂര്‍ കുറിച്ചു,.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- സുപ്പര്‍ ഫാസ്റ്റിലും, എക്സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി

Latest News Tags
Advertisment