General News

ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു

Wed, Mar 28, 2018

Arabianewspaper 55272
ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ക്രിക്കറ്റ് താരം മുഹമദ് ഷമിയെ കാണാന്‍ പിണക്കം മറന്ന് ഭാര്യ ഹസിന്‍ ജഹാന്‍ എത്തിയെങ്കിലും ഷമിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹസിന് ആശുപത്രിയിലെത്തി മടങ്ങേണ്ടി വന്നു.


ഡെറാഡൂണിലെ ആശുപത്രിയില്‍ തലയക്ക് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് ഷമി.


ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുകയും വിവാഹേതര ബന്ധം ആരോപിക്കുകയും ചെയ്ത ശേഷം ഇരുവരും അകല്‍ച്ചയിലായിരുന്നു.


ഷമി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് ഭര്‍ത്താവിനെ കാണാണമെന്നും ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നും ഹസിന്‍ പറഞ്ഞിരുന്നു.


ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ലെങ്കിലും ഒപ്പം വന്ന മകളെ ഷമി കാണുകയും വര്‍ത്തമാനം പറയുകയും ചെയ്തു.


ഷമിയുടെ ബന്ധുക്കളാണ് തന്നെ തടഞ്ഞതെന്നും ഷമി നിന്നെ കോടതിയില്‍ വെച്ച് കണ്ടോളുമെന്നുമാണ് ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്ന് ഹസിന്‍ പറഞ്ഞു. തനിക്ക് കടുത്ത നിരാശയുണ്ടെന്നും ആപത്തില്‍പെടുമ്പോള്‍ എത്തുന്നതും കാണുന്നതും പരിചരിക്കുന്നതും കടമയാണെന്ന കരുതുന്നവളാണ് താനെന്നും ഹസിന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ