General News

ഉണ്ണി മുകുന്ദനെതിരെ ലൈംഗിക ആക്രമണ പരാതി

Sun, Dec 17, 2017

Arabianewspaper 299
ഉണ്ണി മുകുന്ദനെതിരെ ലൈംഗിക ആക്രമണ പരാതി

നടന്‍ ഉണ്ണിമുകുന്ദനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവതി. പീഡന കേസില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന പരാതിയാണ് ഉണ്ണി മുകുന്ദന്‍ ചേരാനല്ലുര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയത്.


ഇതിനെ തുടര്‍ന്ന പോലീസ് അന്വേഷണവും ആരംഭിച്ചു, തിരകഥാകൃത്തായ യുവതിയെ ചേരാനല്ലുരിലെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് യുവതി തന്നെ ബ്ലാക് മെയില്‍ ചെയ്യുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത്.


എന്നാല്‍, ഉണ്ണി മുകുന്ദന്റെ പരാതി പച്ചക്കള്ളമാണെന്നും തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് നാലു മാസം മുമ്പ് തന്നെ പരാതി താന്‍ നല്‍കിയിരുന്നുവെന്നും യുവതി പറയുന്നു. ഈ കേസ് കാക്കനാട് കോടതി പരിഗണിക്കുകുയും ഉണ്ണിമുകുന്ദന്‍ ജാമ്യം എടുക്കുകുയം ചെയ്ത ശേഷമാണ് തനിക്കെതിരെ ബ്ലാക് മെയില്‍ പരാതി നല്‍കിയിരിക്കുന്നതെന്നും യുവതി പറയുന്നു.


ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഐപിസി 385, 506 വകുപ്പുകള്‍ അനുസരിച്ച് യുവതിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.


ഉണ്ണിമുകുന്ദന്‍ തന്റെ കൈയ്യില്‍ കയറി പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഉണ്ണിയുടെ ഫ്‌ളാറ്റില്‍ പത്തു മിനിട്ടു മാത്രമേ ചെലവിട്ടുള്ളുവെന്നും കഥ പറഞ്ഞപ്പോള്‍ കഥ കേള്‍ക്കേണ്ടെന്നും സ്‌ക്രിപ്റ്റ് തന്നാല്‍ മതിയെന്നും പറഞ്ഞു, എന്നാല്‍, സ്‌ക്രിപ്റ്റ് എടുത്തിട്ടില്ലെന്നും എടുത്തു കൊണ്ടു വരാമെന്ന് പറഞ്ഞ് എഴുന്നേറ്റപ്പോള്‍ പോകുകയാണോ എന്നു ചോദിച്ച് കൈയ്ക്ക് കയറി പിടിച്ചുവെന്നും താന്‍ ബഹളം വെച്ചപ്പോള്‍ കൈവിട്ടുവെന്നും യുവതി പറയുന്നു.


തുടര്‍ന്ന് സംഭവം സുഹൃത്തുക്കളോട് പറഞ്ഞപ്പോളാണ് പരാതി നല്‍കണമെന്ന് അവര്‍ ഉപദേശിച്ചത്. ഇതു പ്രകാരം പോലീസില്‍ പോകാതെ മജിസ്‌ട്രേറ്റു കോടതിയില്‍ എത്തി രഹസ്യ മൊഴി നല്‍കി. കേസ് പരിഗണിച്ച കോടതി ഉണ്ണിമുകുന്ദനെ വിളിച്ചു വരുത്തുകയും ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കുകയുമായിരുന്നു.


എന്നാല്‍, താന്‍ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി എന്നു കാണിച്ച് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത് പച്ചക്കള്ളമാണെന്നും തന്റെ കേസില്‍ നിന്ന് തടിയൂരാനുള്ള തന്ത്രമാണെന്നും യുവതി പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ