General News

ലൈംഗികമായി ഉപയോഗിച്ചതും അഴിമതിയെന്ന് കമ്മീഷന്‍

Wed, Oct 11, 2017

Arabianewspaper 440
ലൈംഗികമായി ഉപയോഗിച്ചതും അഴിമതിയെന്ന് കമ്മീഷന്‍
സോളാര്‍ കേസില്‍ സരിത നായരെ ലൈംഗികമായി ഉപയോഗിച്ചെന്നതും അഴിമതിയുടെ പരിധിയില്‍ വരുംമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ഉ്മ്മന്‍ ചാണ്ടി മുതല്‍ ഹൈബി ഈഡന്‍ വരെയുള്ള നേതാക്കള്‍ തന്നെ ശാരീരികമായും ഉപയോഗിച്ചതായി സരിതയുടെ കത്തില്‍ പറയുന്ന കാര്യം വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുണ്ട്.

കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ പ്രത്യുപകരമായി പണം സ്വീകരിക്കുന്നതു പോലെയാണ് ലൈംഗിക സുഖങ്ങള്‍ക്ക് വേണ്ടി ശരീരത്തെ ഉപയോഗിക്കുന്നതെന്നും ഇതിനാല്‍ ഇവര്‍ക്കെതിരെ ബലാല്‍സംഗ കുറ്റവും അഴിമതിയും ഒരേ സമയം ആരോപിച്ച് കേസ് എടുക്കാമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കാനാണ് കമ്മീഷന്റെ ശുപാര്‍ശ. ലൈംഗികമായി തന്നെ ഉപയോഗിച്ചവരുടെ പേരുവിവരങ്ങള്‍ സരിത 2013 ല്‍ എഴുതിവെച്ചിരുന്നു.

പെരുമ്പാവുര്‍ പോലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് സരിത കത്ത് എഴുതിയത്. കേന്ദ്ര മന്ത്രിമാരും സംംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരും പോലീസ് ഐജിയും ഉള്‍പ്പെടുന്ന ലിസ്റ്റാണ് ഇത്.
Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ