Travel News

ഇന്ത്യക്കാര്‍ക്കുള്ള വിസാ ഫ്രീ എന്‍ട്രി ഹോങ്കോംങ് എടുത്തു കളഞ്ഞു

Tue, Dec 20, 2016

Arabianewspaper 1330
ഇന്ത്യക്കാര്‍ക്കുള്ള വിസാ ഫ്രീ എന്‍ട്രി ഹോങ്കോംങ് എടുത്തു കളഞ്ഞു

അഞ്ചുലക്ഷത്തോളം വരുന്ന ബിസിനസ്-ടൂറിസ്റ്റ് വിസക്കാരെ വിഷമ വൃത്തലാക്കി ഹോങ്കോങ്ങ് ഇന്ത്യക്കാര്‍ക്കുള്ള വീസ ഫ്രീ എന്‍ട്രി സൗകര്യം എടുത്തുകളഞ്ഞു. പാസ്‌പോര്‍ട്ട് ഉള്ള എതോരു ഇന്ത്യക്കാരനും വീസ ഇല്ലാതെ 14 ദിവസം ഹോങ്കോങ്ങില്‍ തങ്ങനുള്ള സൗകര്യമാണ് ഇതോടെ അവസാനിക്കുന്നത്.


ചൈനയുടെ പ്രത്യേക ഭരണ പ്രവിശ്യ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോങ്കോങ്ങിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കുന്നവരും ഉണ്ട്.


2017 ജനുവരി മുതല്‍ പ്രീ അറൈവല്‍ രജിസ്‌ട്രേഷന്‍ അപേക്ഷ നല്‍കണമെന്ന് ഹോങ്കോങ്ങ് കുടിയേറ്റ വിഭാഗം അറിയിച്ചു,. അതേസമയം, വിമാനത്താവളത്തിന് പുറത്ത് കടക്കാത്തവര്‍ക്ക് ഇതിന്റെ ആവശ്യമില്ലെന്നും കുടിയേറ്റ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.


ഇന്ത്യയില്‍ നിന്നും വിനോദ സഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഹോങ്കോങ്ങില്‍ എത്തുന്നവര്‍ക്ക് ഈ നടപടി തിരിച്ചടിയാകുമെന്നാണ് സൂചന.


ഇന്ത്യയില്‍ നിന്നും അഭയാര്‍ത്ഥികളായി നിരവധി പേര്‍ എത്തുന്നതാണ് ഇതിന് കാരണമായി സൂചിപ്പിക്കുന്നത്. ഹോങ്കോങ്ങിലെ അഭായര്‍ത്ഥി നിയമ പ്രകാരം അപേക്ഷയില്‍ തീരുമാനം ആകും വരെ അപേക്ഷകന് ഭക്ഷണവും താമസവും സര്‍ക്കാര്‍ വഹിക്കുമെന്നുള്ളതാണ് പലരേയും ഇതിന് പ്രേരിപ്പിക്കുന്നത്.


എന്നാല്‍, ഇത്തരം അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഇന്ത്യക്കാരുണ്ടെങ്കില്‍ ഇന്ത്യ മടക്കി കൊണ്ടുവരാമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ വാഗ്ദാനം തള്ളിയാണ് ഹോങ്കോങ്ങ് മുന്നോട്ട് പോകുന്നത്. ഇന്ത്യക്കാര്‍ മാത്രമല്ല, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളരും ഇത്തരം അഭയാര്‍ത്തി അപേക്ഷകരായി ഉണ്ട്. എന്നാല്‍, ഇവര്‍ വീസ എടുത്തു വേണം ഹോങ്കോങ്ങിലെത്താന്‍.


അതേസമയം,. അഭയാര്‍ത്ഥികളായി പുതിയ നിയമം അനുസരിച്ചും എത്തുമെന്നും നൂറോ ഇരുന്നൂറോ വരുന്ന ഇത്തരക്കാര്‍ക്കു വേണ്ടി നിയമം മാറ്റി എഴുതണോ എന്ന് അലോചിക്കാനും ഇന്ത്യ ഹോങ്കോങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ നിര്‍ദ്ദേശം ഹോങ്കോങ്ങ് തള്ളി.

Tags : Hong Kong 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ