General News

മുസ്ലീംങ്ങള്‍ക്ക് അരക്ഷിതബോധം അനുഭവപ്പെടുന്നു -ഹമിദ് അന്‍സാരി

Thu, Aug 10, 2017

Arabianewspaper 273
മുസ്ലീംങ്ങള്‍ക്ക് അരക്ഷിതബോധം അനുഭവപ്പെടുന്നു -ഹമിദ് അന്‍സാരി

രാജ്യത്ത് മുസ്ലീംങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധം വര്‍ദ്ധിക്കുന്നതായി സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. നൂറ്റാണ്ടുകളായി ഇന്ത്യ ബഹുസ്വര രാഷ്ട്രമാണെങ്കിലും സ്വീകാര്യതയുടെ പശ്ചാത്തലത്തിന് ഭീഷണി ഉയരുന്നുവെന്നും അന്‍സാരി പറയുന്നു.


അസ്വസ്ഥ അനുഭവമാണ് മുസ്ലീംങ്ങള്‍ക്കിടിയില്‍ ഉള്ളത്. അസഹിഷ്ണുതയുടെ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും മന്ത്രിസഭാംഗങ്ങളുമായും ഇക്കാര്യം താന്‍ സൂചിപ്പിച്ചിരുന്നു.


പൗരന്‍മാരുടെ രാജ്യസ്‌നേഹവും മറ്റും ചോദ്യം ചെയ്യപ്പെടുന്നത് അലോസരപ്പെടുത്തുകയാണ്. രാജ്യസഭാ ടിവിക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകനായ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് അന്‍സാരി മനസു തുറന്നത്.


തന്റെ അശങ്കകള്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചിരുന്നു. എന്നാല്‍, ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരസ്യമാക്കാനാവില്ലെന്ന് അന്‍സാരി പറഞ്ഞു.


എല്ലാത്തിനും എല്ലായ്‌പ്പോഴും ഒരു വിശദീകരണവും കാരണവും ഉണ്ട്. ഈ വിശദീകരണവും മറ്റും നമ്മള്‍ സ്വീകരിക്കണമോ എന്നതാണ് ചോദ്യം. രാജ്യത്ത് ആള്‍ക്കൂട്ട കൊലയും ഘര്‍വാപസിയും മറ്റും നടക്കുന്നത് ഇന്ത്യയുടെ സ്വന്തം മൂല്യങ്ങളുടെ തകര്‍ച്ചയാണെന്നും ഹമീദ് അന്‍സാരി പറഞ്ഞു.


മുത്തലാഖ് എന്നത് സാമുഹിക അപഭ്രശം അണെന്നും ഇതിന് മതവുമായി ബന്ധമില്ലെന്നും അന്‍സാരി അഭിപ്രായപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ