General News

ചീഫ് ജസ്റ്റീസിനെതിരെ നാലു ജഡ്ജിമാര്‍ രംഗത്ത്

Fri, Jan 12, 2018

Arabianewspaper 469
ചീഫ് ജസ്റ്റീസിനെതിരെ നാലു ജഡ്ജിമാര്‍ രംഗത്ത്

സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ തമ്മിലുള്ള പടലപിണക്കങ്ങള്‍ പരസ്യമായി പുറത്തു വന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരേയും മറ്റു മുതിര്‍ന്ന ജഡ്ജിമാര്‍ക്കെതിരേയും ആരോപണങ്ങളുമായാണ് നാല് ജഡ്ജിമാര്‍ രംഗത്ത് വന്നത്.


ഇന്ത്യ്ന്‍ നീതിന്യായ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിത്. മാസങ്ങളായി സുപ്രീം കോടതി ശരിയായല്ല പ്രവര്‍ത്തിക്കുന്നതെന്ന് പരാതിപ്പെട്ട് നാലു ജഡ്ജിമാര്‍ രംഗത്തു വന്നു ജസ്റ്റീസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോ് , മദന്‍ ലോകൂര്‍ എന്നിവരാണ് വാര്‍ത്താസ്‌മ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചത്.


സുപ്രീം കോടതിയില്‍ ജഡ്ജിമാരെ നിയമിക്കുന്ന കോളിജിയത്തില അംഗങ്ങളാണ് ഇവര്‍. കോളീജിയം സുതാര്യമല്ലതെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. കോളീജിയം ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് ചെലമേശ്വര്‍ ചീഫ് ജസ്റ്റീസിന് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞു കുറച്ചു നാളായി കോളേജിയത്തിന്റെ യോഗങ്ങളില്‍ ഇദ്ദേഹം പങ്കൈടു്ക്കാറില്ലായിരുന്നു.


കേരളത്തിലെ ജഡ്ജി ഉള്‍പ്പടെ രണ്ടു പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു കൊണ്ട് കോളേജിയം തീരുമാനമമെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പെട്ടെന്ന് നാലു ജഡ്ജിമാര്‍ പരസ്യമായ എതിര്‍പ്പുമായി രംഗത്ത് വന്നതെന്ന് കരുതുന്നു. സിബിഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട്ുള്ള വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട ചീഫ് ജസ്റ്റീസിന് കത്തു നല്‍കിയിരുന്നതായു ഈ കത്തിനെ കുറിച്ച് ഇതേ കുറി്ച്ച് ചീഫ് ജസ്റ്റീസ് പ്രതികരി്ച്ചി്ടില്ലെന്നും ഇവര്‍ ആരോപിച്ചു.


 

Tags : SC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ