OMG News

സെല്‍ഫി എടുക്കുന്നതിരക്കില്‍ പി്ന്നില്‍ കൂട്ടുകാരന്‍ മുങ്ങിമരിച്ചത് അവരറിഞ്ഞില്ല

Tue, Sep 26, 2017

Arabianewspaper 801
സെല്‍ഫി എടുക്കുന്നതിരക്കില്‍ പി്ന്നില്‍ കൂട്ടുകാരന്‍ മുങ്ങിമരിച്ചത് അവരറിഞ്ഞില്ല

കോളേജില്‍ നിന്നും വിനോദ യാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥി സംഘത്തിലെ അംഗത്തിന് ദാരുണാന്ത്യം. വെള്ളത്തില്‍ കുളിക്കാനും നീന്താനുമിറങ്ങിയവര്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ ഒരു സംഘാംഗം പിന്നില്‍ മുങ്ങിത്താഴുന്നത് ചിത്രം എടുത്തുകൊണ്ടിരിക്കുന്നവര്‍ കണ്ടില്ല.


ബംഗലൂരിലെ ജയനഗറിലെ നാഷണല്‍ കാളേജിലെ വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍ പെട്ട ജി വിശ്വാസ് (17) ആണ് മുങ്ങി മരിച്ചത്. ബംഗലൂരിനടുത്ത റാവ ഗോവിന്ദപെട്ടയിലാണ് സംഭവം.


ശനിയാഴ്ചയാണ് ഇവര്‍ ട്രെക്കിംഗിനും മറ്റുമായി ഇവിടെ എത്തിയത്. ഞായറഴ്ച ഉച്ചയോടെ കുളിക്കാനായി ഇവര്‍ സമീപത്തെ ക്ഷേത്രക്കുളത്തിലാണ് എത്തിയത്. നീന്തല്‍ വശമില്ലാത്ത വിശ്വാസും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.


കൂട്ടുകാര്‍ സെല്‍ഫി എടുക്കുന്നതിനിടെ നിലയില്ലാത്ത ഇടത്തേക്ക് പോയ ഇയാള്‍ മുങ്ങിത്താഴുന്നത് സെല്‍ഫി ചിത്രത്തില്‍ പതിഞ്ഞെങ്കിലും പത്തോളം പേര്‍ അണി നിരന്ന് ചിത്രമെടുക്കുമ്പോള്‍ ആരും ശ്രദ്ധിച്ചില്ല.


നീന്തല്‍ കഴിഞ്ഞ് കരയ്ക്ക കയറിയപ്പോഴാണ് ബിശ്വാസിനെ കാണാനില്ലെന്ന് ഇവര്‍ മനസിലാക്കിയത്. തുടര്‍ന്ന് നാ്ട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്ത്ത. തുടര്‍ന്ന് സെല്‍ഫി ചിത്രം പരിശോധിച്ചപ്പോഴാണ് പിന്നില്‍ ബിശ്വാസ് മുങ്ങിത്താഴുന്നതും ചിത്രത്തില്‍ പതിഞ്ഞത് കണ്ടെത്തിയത്.


കോളേജിന്റെ എന്‍സിസി സംഘത്തില്‍ പെട്ടവരാണ് ട്രെക്കിംഗില്‍ പങ്കെടുത്തത്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ ക്യാമ്പിന് പുറത്തു പോകുമ്പോള്‍ ചുമതലയുള്ള അദ്ധ്യാപകന്‍ ഉണ്ടായിരുന്നില്ലെന്ന് ബിശ്വാസിന്റെ രക്ഷിതാക്കള്‍ ആരോപിച്ചു, എന്‍സിസി ചുമതലയുള്ള അദ്ധ്യാപകന്‍ ഗീരിഷിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Tags : Selfie 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ