General News

അതിര്‍ത്തിയില്‍ കനത്ത ഷെല്ലാക്രമണം : സ്‌കൂളുകള്‍ അടച്ചു

Sat, Jan 20, 2018

Arabianewspaper 656
അതിര്‍ത്തിയില്‍ കനത്ത ഷെല്ലാക്രമണം : സ്‌കൂളുകള്‍ അടച്ചു

അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണം കനത്തതോടെ ജമ്മുവിലെ നിരവധി സ്‌കൂളുകള്‍ അടച്ചു. നിയത്രണ രേഖയുടെയും രാജ്യാന്തര അതിര്‍ത്തിക്കും സമീപമുള്ള സ്‌കൂളുകളാണ് അടച്ചത്.


പാക് സേന കനത്ത ഷെല്ലാക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. ഇന്ത്യന്‍ സേനയും തിരിച്ചടിച്ചു. ഇന്ത്യയുടെ തിരിച്ചടിയില്‍ പത്ത് പാക് സൈനികര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍്ട്ടുകള്‍.


നൂറോളം സ്‌കൂളുകളാണ് ശനിയാഴ്ച മുതല്‍ അടച്ചിടുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി അതിര്‍ത്തിയില്‍ കനത്ത വെടിവെപ്പാണ് നടക്കുന്നത്. വെടിവെപ്പില്‍ ഒമ്പകു പേര്‍ മരിച്ചു,. ഇതില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാരും, രണ്ട് കരസേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും. മറ്റുള്ളവരെല്ലാം ഗ്രാമീണരാണ്. ഇതില്‍ പതിനാലു വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടും. മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ സാം ഏബ്രഹാം വെടിവെപ്പില്‍ വീരമൃത്യ വരിച്ചിരുന്നു..


ഈ മേഖലയില്‍ ഇന്ത്യയുടെ തിരിച്ചടിയും അതിശക്തമായി തുടരുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ