General News

തോമസ് ചാണ്ടിക്കു വേണ്ടി ഹാജരാകുന്നത് കോണ്‍ഗ്രസ് എംപി ,

Mon, Nov 13, 2017

Arabianewspaper 4100
തോമസ് ചാണ്ടിക്കു വേണ്ടി ഹാജരാകുന്നത്  കോണ്‍ഗ്രസ് എംപി ,

ഭൂമി കയ്യേറിയ കേസില്‍ ഹൈക്കോടതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി വാദിക്കാന്‍ വരുന്നത് മദ്ധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വിവേക് തന്‍ഖ.


കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് കേസ് വാദിക്കാന്‍ ഒരു കോണ്‍ഗ്രസ് എംപി എത്തുന്നത്. തോമസ് ചാണ്ടിയുടെ രാജിക്കായി പ്രക്ഷോഭം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളോട് ഒരു വാക്കു ചോദിക്കാതെയാണ് മദ്ധ്യപ്രദേശില്‍ നിന്നുള്ള പാര്‍ട്ടി എംപി എത്തുന്നത്.


കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യുന്ന നടപടിയാണ് ഇത്. എന്നാല്‍, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എന്ന നിലയിലാണ് താന്‍ കേസ് എടുത്തത്. തൊഴിലും രാഷ്ട്രീയവും തമ്മില്‍ താന്‍ കൂട്ടികുഴയ്ക്കുന്നില്ലെമ്മും രാജ്യസഭാ എംപിയായ വിവേക് തന്‍ഖ പറഞ്ഞു.


അതേസമയം, കേസ് ഏറ്റെടുത്ത എംപി രാഷ്ട്രീയ ഔചിത്യം കാണിക്കേണ്ടിയിരുന്നതായിരുന്നു എന്ന കോണ്‍ഗ്രസ് നേതാവ് വിഎം സൂധിരന്‍ അഭിപ്രായപ്പെട്ടു. നേരത്തെ, ലോട്ടറി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതവ് മനു അഭിഷേക് സിംഗ് വി എത്തിയതു പോലുള്ള സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.


കേരളത്തിന്റെ വികാരം ഹൈക്കമാന്‍ഡിനെ അറിയിക്കും എന്നും കോണ്‍ഗ്രസ് എംപിയുടെ ഭാഗത്തു നിന്നും കുറ്റവാളിയായ ഒരു മന്ത്രിക്കു വേണ്ടി ഹാജരാകുന്നത് അധാര്‍മികത ആണെന്നും സുധീരന്‍ പറഞ്ഞു.


സംഭവത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് പുറത്തു വന്നതെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ മൃദുസമീപനം പ്രകടമായിരുന്നുവെന്നും ഇപ്പോള്‍ ഇത് പരസ്യമായെന്നും മുരളീധരന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ