General News

ലാവ് ലിന്‍ ഹൈക്കോടതി വിധിക്ക് സ്റ്റേ, സുപ്രീം കോടതി നോട്ടീസ് അയച്ചു

Thu, Jan 11, 2018

Arabianewspaper 385
ലാവ് ലിന്‍ ഹൈക്കോടതി വിധിക്ക് സ്റ്റേ, സുപ്രീം കോടതി നോട്ടീസ് അയച്ചു

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്താനാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ. ഹൈക്കോടതി വിധിക്കെതിരെ സിബിഐയും പ്രതികളായ മറ്റു മൂന്നു പേരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.


കേസില്‍ നിന്ന് കുറ്റമുക്തനാക്കപ്പെട്ട പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് സുപ്രീം കോടതി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് അയച്ചു.


കുറ്റ മുക്തരാക്കപ്പെട്ട ഉര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി മോഹന ചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.


പിണറായി വിജയനും കുറ്റമുക്തരാക്കപ്പെട്ട മറ്റു രണ്ടു പേര്‍ക്കുമെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ വാദിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.


പിണറായിയേയും മറ്റ് രണ്ട് പ്രതികളേയും വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോതി ചീഫ് എഞ്ചിനീയര്‍മാരായ കസ്തൂരി അയ്യര്‍, അര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി ഈ ഉത്തരവാണ് സ്റ്റേ ചെയ്തത്.


കഴിഞ്ഞ ഓഗസ്ത് 23 നാണ് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പിണറായി വിജയനെ കുറ്റമുക്തനാക്കി ഉത്തരവിട്ടത്.


പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളിലെ അറ്റകുറ്റപണികള്‍ക്കായി കാനഡയിലെ എസ്എന്‍സി ലാവ് ലിന്‍ എന്ന ബഹുരാഷ്ട്ര കമ്പനിയുമായി പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ കാനഡയില്‍ പോയി കരാര്‍ ഒപ്പു വെച്ച ഇടപാടില്‍ മുന്നൂറുകോടിയുടെ കുംഭകോണം നടന്നതായാണ് സിബിഐ കേസ്.


ഇതില്‍ മന്ത്രിയേയും മറ്റ് ഉദ്യോഗസ്ഥരേയും ഒഴിവാക്കി, ചീഫ് എഞ്ചിനിയര്‍മാര്‍ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി വിധിച്ചത് മന്ത്രിയും ഊര്‍ജ സെക്രട്ടറിയും പറയുന്ന കാര്യങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്‌തെന്നും കരാര്‍ ഒപ്പിടാനുള്ള തീരുമാനങ്ങളോ, മാനദണ്ഡങ്ങളോ ഉപാധികളോ തീരുമാനിക്കാനുള്ള അധികാരം തങ്ങള്‍ക്കിേെല്ലന്നും ചീഫ് എഞ്ചിനീയര്‍മാര്‍ സുപ്രീം കോടതിയെ അറിയിച്ചു.


 

Tags : SNC Lavlin 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ