Business News

എസ്ബിഐ പലിശ നിരക്ക് കുറച്ചു

Tue, Aug 01, 2017

Arabianewspaper 2202
എസ്ബിഐ പലിശ നിരക്ക് കുറച്ചു
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ചു. നാലു ശതമാനമായിരുന്ന പലിശ നിരക്കാണ് 50 ബേസിസ് പോയിന്റ് കുറച്ച് 3.5 ശതമാനമാക്കിയത്.

അതേസമയം, ഒരു കോടിയിലേറെ തുക സേവിംഗ്‌സ് ബാങ്കില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നാലു ശതമാനം പലിശ തുടരും.

നോട്ടു നിരോധനത്തെ തുടര്‍ന്ന് ധാരാളം പണം സേവിംഗ്‌സ് അക്കൗണ്ടുകളില്‍ എത്തിയതിനെ തുടര്‍ന്നാണ് പലിശ നിരക്ക് കുറച്ചതെന്ന് ബാങ്കു പറഞ്ഞു. രാജ്യത്തെ പല പൊതു മേഖല ബാങ്കുകളും നാലു ശതമാനം പലിശയാണ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് നല്‍കുന്നത്.

എസ്ബിഐ മാറ്റിയതോടെ ഇതര ബാങ്കുകളും ഇത് പിന്തുടരാനാണ് സാധ്യത. ആറു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് എസ്ബിഐ പലിശ നിരക്ക് ഇത്രയും കുറയ്ക്കുന്നത്.

ആഗസ്ത് രണ്ടിന് റിസര്‍വ് ബാങ്ക് പലിശ നിരക്ക് പുനര്‍ നിര്‍ണയിക്കാനിരക്കെയാണ് എസ്ബിഐയുടെ നടപടി.
Tags : SBI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ