General News

അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യ നില ഗുരുതരമെന്ന് ഭാര്യ

Mon, Jun 19, 2017

Arabianewspaper 773
അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യ നില ഗുരുതരമെന്ന് ഭാര്യ Khaleej Times

സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അറ്റലസ് ജ്വലറി ഉടമ രാമചന്ദ്രന്റെ ആരോഗ്യ നില വഷളായി വരികയാണെന്ന് ഭാര്യ ഇന്ദിര, ജയിലില്‍ കിടക്കുന്നതിനാല്‍ രാമചന്ദ്രന് കടങ്ങള്‍ വീട്ടാന്‍ ആകുന്നില്ലെന്നും ബാങ്കുകളെ ഇക്കാര്യം ധരിപ്പിച്ചി്ട്ടുണ്ടെന്നും ഇന്ദിര പറഞ്ഞു.


ജീവനക്കാരുടെ ശമ്പളവും മറ്റും നല്‍കിയത് 50 ലക്ഷത്തിന്റെ ആഭരണങ്ങള്‍ പതിനഞ്ച് ലക്ഷം ദിര്‍ഹത്തിന് വിറ്റിട്ടാണെന്നും മസ്‌ക്കറ്റിലെ രണ്ട് ആശുപത്രികള്‍ വിറ്റ് കടങ്ങള്‍ വീട്ടുമെന്നും ഇവര്‍ പറഞ്ഞു.


ഭര്‍ത്താവിന്റെ ബിസിനസ് കാര്യങ്ങളെ കുറിച്ച് കാര്യമായ അറിവ് തനിക്ക് ഇല്ലായിരുന്നു. പോലീസ് വന്ന് പിടിച്ചു കൊണ്ടു പോകുമ്പോഴാണ് കേസും മറ്റും താന്‍ അറിയുന്നത്. ബിസിനസ് കാര്യങ്ങള്‍ കുടുംബത്തില്‍ ചര്‍ച്ച ചെയ്യാതെയും പ്രശ്‌നങ്ങള്‍ വീട്ടില്‍ അറിയിക്കാതെയുമാണ് കാര്യങ്ങള്‍ ഭര്‍ത്താവ് നോക്കി നടത്തിയിരുന്നത്. കേസിലായതോടെ ഭര്‍ത്താവും മകളും ജയിലിലാണ്. മകന് ദുബായിലേക്ക് വരാന്‍ ആകുന്നില്ലെന്നും തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും ഭാര്യ ഇന്ദിര പറയുന്നു.


തന്റെ ഭര്‍ത്താവ് സത്യസന്ധനാണെന്നും, പണം തിരിച്ചടയ്ക്കുമെന്നും ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഇന്ദിര പറഞ്ഞു. 2015 ഓഗസ്ത് 23 നാണ് രാമചന്ദ്രനെ വായ്പ കുടിശികയുടെ പേരില്‍ ദുബാ.യ് പോലീസ് അറസ്റ്റു ചെയ്യുന്നത്. 22 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസ് നല്‍കിയിരിക്കുന്നത്. മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് രാമചന്ദ്രന് വിധിച്ചിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ