General News

യോഗ കായിക പ്രക്രിയയായി സൗദി അറേബ്യ അംഗീകരിച്ചു

Tue, Nov 14, 2017

Arabianewspaper 5710
യോഗ കായിക പ്രക്രിയയായി സൗദി അറേബ്യ അംഗീകരിച്ചു

യോഗയെ കായിക ഇനമായി സൗദി അറേബ്യ അംഗീകരിച്ചു. ഭാരതത്തിലെ പുരതനമായ വ്യായാമ മുറയെ കായിക പ്രകിയയായാണ് സൗദി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.


സൗദി വ്യാപാര-വ്യവസായ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കി. സ്‌പോര്‍ട്‌സ് ആക്ടിവിറ്റി എന്നാണ് യോഗയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതോടെ  സൗദിയിലെ പൗരന്‍മാര്‍ക്കും മറ്റും യോഗ പരിശീലിക്കുകയും പഠിക്കുകയും ചെയ്യാം.


യോഗ പഠിപ്പിക്കുന്നതിന് സര്‍ക്കാരില്‍ നിന്നും ലൈസന്‍സ് ലഭ്യമാക്കേണ്ടതുണ്ട്,


ഐക്യരാഷ്ട്ര സഭ 2015 ല്‍ രാജ്യാന്തര യോഗാ ദിനം ജൂണ്‍ 21 ന് ആഘോഷിക്കാന്‍ തീരുമാനിച്ചതിനു ശേഷം സൗദിയിലെ മിക്ക സ്‌കൂളുകളിലും യോഗാ ദിനം ആചരിച്ചിരുന്നു.


യോഗ കായിക പ്രക്രിയയായി അംഗീകരിക്കാന്‍ യോഗ പരിശീലകയായ നൗദ് അല്‍ മര്‍വായിയുടെ പ്രയത്‌നവും ഉണ്ട്. നൂറുകണക്കിന് പേരെ യോഗ പരിശീലിപ്പിക്കുന്ന പരിശീലകയാണ് മര്‍വായി. സൗദിയില്‍ അടുത്തിടെ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശനം വരെയുള്ള വിലക്കുകള്‍ നീക്കിയിരു്‌നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ