General News

സന്തോഷ് ട്രോഫി ; കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍

Tue, Mar 27, 2018

Arabianewspaper 22303
സന്തോഷ് ട്രോഫി ; കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍

സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ നാലം വിജയത്തോടെ കേരളം സെമിയില്‍ എത്തി. ഗ്രൂപ്പു ചാമ്പ്യന്‍മാരായാണ് സെമയില്‍ എത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബംഗാളിനെ അവരുടെ തട്ടകത്തില്‍ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം മികവു കാട്ടിയത്.


സമനിലയിലേക്ക് നീങ്ങിയ മത്സരം അവസാന നിമിഷം കേരളത്തിന് അനുകൂലമായി മാറുകയായിരുന്നു. കെപി രാഹുലാണ് കേരളത്തിന് വേണ്ടി വിജയ ഗോള്‍ നേടിയത്.


നാലു മത്സരങ്ങളില്‍ നിന്ന് 12 പോയിന്റ് നേടിയാണ് കേരളം സെമിയില്‍ എത്തിയത്. നാലാം മത്സരം തോറ്റതോടെ ബംഗാള്‍ ഒമ്പത് പോയിന്റുമായി രണ്ടാമതെത്തി.


നേരത്തെ, ചണ്ഡിഗഡ് ( 5-1) മണിപ്പൂര്‍ (6-0) മഹാരാഷ്ട്ര (3-0) എന്നിങ്ങനെ മികവാര്‍ന്ന വിജയമാണ് കേരളം കാഴ്ചവെച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ