Technical News

സാംസങ്ങ് ഗാലക്‌സി ടാബ് 7പുറത്തിറക്കി വില 9500 രൂപ

Thu, Jan 04, 2018

Arabianewspaper 1655
സാംസങ്ങ് ഗാലക്‌സി ടാബ് 7പുറത്തിറക്കി വില 9500 രൂപ
സാംസങ്ങ് ഗാലക്‌സി ടാബ് 7 പുറത്തിറക്കി. 4ജി നെറ്റ് വര്‍ക്കും എച്ച്ഡി ഡിസ്‌പ്പേയും എല്ലാം ഉള്ള ടാബിന് ഒമ്പതു മണിക്കൂര്‍ ബാറ്ററി ബാക് അപ് ഉണ്ട്. വില 9,500 രൂപ.

ടാബ് ലറ്റുകളുടെ വില്‍പന കുറഞ്ഞുവരുന്നതിനിടെയാണ് സാംസങ്ങ് ഗാലക്‌സി 7 ഇറക്കുന്നത്. ടാബ് ലറ്റ് വിപണി ശക്തമായി തിരിച്ചു വരുമെന്നാണ് സാംസങ്ങ് വക്താക്കള്‍ പറയുന്നത്.

2017 ല്‍ ആഗോളതലത്തില്‍ തന്നെ ടാബ് ലറ്റ് വ്യവസായം ഇടിവിലായിരുന്നു.എന്നാല്‍, സംസങ്ങ് ഇത്തരത്തിലുള്ള പ്രതിസന്ധികളെ അതിജീവിച്ചു. ഗാലക്‌സി ടാബ് 7 എന്നത് ബഡ്ജറ്റ് ടാബാണ്. ഇടത്തരക്കാരായവരെ ലക്ഷ്യമിട്ടാണ് ഇത് വിപണിയില്‍ എത്തിക്കുന്നത്.

1.5 ജിബി റാം,സ 8ജിബി സ്റ്റോറേജ്, 200 ജിബി എക്‌സ്റ്റേണല്‍ സ്റ്റോറേജ് എന്നി സൗകര്യങ്ങളും ഇതിലുണ്ട്. കിഡ്‌സ് മോഡ് എന്ന സംവിധാനവും ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാര പ്രദമായ ഉപയോഗത്തിനും ഇത് ഉപകരിക്കും.
Tags : Samsung 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ