Technical News

സാംസങ്ങ് ഒരുക്കുന്നു ഗ്യാലക്‌സി എസ് 9

Sun, Dec 17, 2017

Arabianewspaper 1618
സാംസങ്ങ്  ഒരുക്കുന്നു ഗ്യാലക്‌സി എസ് 9

ഗാലക്‌സിയുടെ എസ് 9 എസ് 9 പ്ലസ് എന്നീ മോഡലുകളുമായി സാംസങ്ങ് എത്തുന്നു. 2018 ഫെബ്രുവരിയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാനാണ് പദ്ധതി.


ഒരു മാസം കൂടി കഴിഞ്ഞാകും ഇവ വിപണിയില്‍ എത്തുക. ഐഫോണ്‍ ടെന്‍ പുറത്തിറക്കിയതുമുതല്‍ സാംസങ്ങിന്റെ പുതിയ മോഡല്‍ എവിടെയെന്ന അന്വേഷണത്തിലായിരുന്നു ഏവരും.


യുഎസിലെ ലോസാഞ്ചല്‍സില്‍ നടക്കുന്ന കണ്‍സ്യുമര്‍ ഇലക്ട്രോണിക് ഷോയില്‍ സാംസങ്ങ് പുതിയ മോഡല്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2018 ഫെബ്രുവരിയില്‍ മാത്രമെ ഇതുണ്ടാകുകയുള്ളു.


ഇന്ത്യയിലും ഇക്കുറി തുടക്കത്തില്‍ തന്നെ എസ് 9 എത്തുമെന്നാണ് പ്രതീക്ഷ. അറുപതിനായിരം രൂപയ്ക്ക് അടുത്താകും ഇതിന്റെ വില. ഐഫോണ്‍ ടെന്നിനെ കവച്ചുവെയ്ക്കുന്ന പല സംവിധാനങ്ങളും ഇതിലുണ്ടാകുമെന്ന് കരുതുന്നു.

Tags : Samsung 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ