Entertainment News

ആദ്യം കാല്‍ നടയായി., പിന്നെ ഓട്ടോ യാത്ര, സല്ലു ഭായിയെ ആരാധകര്‍ വളഞ്ഞു

Thu, Jun 15, 2017

Arabianewspaper 3889
ആദ്യം കാല്‍ നടയായി., പിന്നെ ഓട്ടോ യാത്ര, സല്ലു ഭായിയെ ആരാധകര്‍ വളഞ്ഞു

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ സുരക്ഷാ ഗാര്‍ഡുകളുടെ സഹായത്തോടെ മാത്രമെ പൊതു വേദിയില്‍ എത്താറുള്ളു. തന്റെ പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചരാണാര്‍ത്ഥം എത്തിയ സല്‍മാന്‍ പരിപാടി കഴിഞ്ഞ് മുങ്ങിയത് കാല്‍ നടയായി.


മുംബൈയിലെ മെഹബൂബ് സ്റ്റുഡിയോയില്‍ എത്തിയ സല്‍മാനെ ആരാധകര്‍ വളഞ്ഞിരുന്നു. ഇവരില്‍ നിന്നും രക്ഷ തേടി സല്ലു ഭായ് റോഡിലൂടെ നടന്നു എന്നാല്‍, താമസിയാതെ നാട്ടുകാരില്‍ ചിലര്‍ സല്‍മാനെ കണ്ടു. അപ്രതീക്ഷതാമായി സൂപ്പര്‍ സ്റ്റാറിനെ അടുത്തു കിട്ടിയപ്പോള്‍ പലരും സെല്‍ഫി എടുക്കാനുള്ള ശ്രമമായി.


ഇതോടെ സല്ലു ഭായ് അതുവഴി വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു., ഓട്ടോ ഡ്രൈവറും ആളെ പൊടുന്നനെ മനസിലാക്കിയില്ല. എവിടെ പോകണമെന്ന ചോദ്യവുമായി മുഖം തിരിച്ചപ്പോഴാണ് സല്‍മാനെ കണ്ടത്.


പക്ഷേ, ആരാധകര്‍ ബൈക്കിലും കാറിലുമായി ഓട്ടോയിലും സല്ലുവിനെ വളഞ്ഞു., ആരാധകരുടെ അകമ്പടിയോടെ വീട്ടിലെത്തിയ സല്ലു ഓട്ടോ ഡ്രൈവര്‍ക്ക് മീറ്ററിലില്ലാത്ത ആയിരം രൂപയാണ് നല്‍കിയതെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു.

Tags : Salman Khan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ