Crime News

സഫീര്‍ വധക്കേസില്‍ പിടിയിലാവര്‍ ലീഗില്‍ നിന്നും പുറത്താക്കിയവര്‍

Mon, Feb 26, 2018

Arabianewspaper 2654
സഫീര്‍ വധക്കേസില്‍ പിടിയിലാവര്‍ ലീഗില്‍ നിന്നും പുറത്താക്കിയവര്‍

മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ വധക്കേസില്‍ പിടിയിലായ അഞ്ചു പേര്‍ സിപിഐ അ്രനുഭാവികളും മുന്‍ ലീഗ് പ്രവര്‍ത്തകരുമാണെന്ന് പോലീസ്. എന്നാല്‍, ഇതിന് രാഷ്ട്രീയ ബനധം ഇല്ലെന്നും പൂര്‍വ വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പോലീസ് പറയുന്നു.


മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് കൗണ്‍സിലര്‍ സിറാജുദ്ദിന്റെ മകനാണ് കൊല്ലപ്പെട്ട സഫീര്‍, മണ്ണാര്‍ക്കാട് സ്വദേശികളായ റാഷിദ്, മുഹമദ് ബഷീര്‍, അജീഷ്, ഷെര്‍ബിന്‍, സുബഹാന്‍ എന്നിവരാണ് അറസ്റ്റിലായവര്‍. ആക്രമണത്തിന് ഉപ.യോഗിച്ച കത്തി ഇവരില്‍ നിന്നും കണ്ടെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ അഞ്ചു പേരും.


സിപിഐയ്ക്ക് ഈ കൊലപതാകവുമായി യാതൊരു ബന്ധവുമില്ലെന്നും പിടിയിലായവര്‍ പാര്‍ട്ടി അംഗങ്ങള്‍ അല്ലെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി സുരേഷ് രാജ് അവകാശപ്പെട്ടു.,


മുന്‍ ലീഗ് പ്രവര്‍ത്തകരായ ഇവര്‍ സിപിഐയില്‍ ചേര്‍ന്ന പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്. .അറസ്റ്റിലായ അഞ്ചു പേരേയും പോലീസ് കോടതിയില്‍ ഹാജരാക്കി. പൂര്‍വ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. അതിനിടെ, സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങ് ആക്രമസംഭവങ്ങള്‍ ഉണ്ടായി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ