OMG News

പാഞ്ഞടുത്ത ഒറ്റയാനു മുന്നില്‍ അക്ഷോഭ്യനായി ഗൈഡ്

Tue, Dec 26, 2017

Arabianewspaper 1757
പാഞ്ഞടുത്ത ഒറ്റയാനു മുന്നില്‍ അക്ഷോഭ്യനായി ഗൈഡ്


ആക്രമിക്കാനായി പാഞ്ഞടുത്ത ഒറ്റയാനു മുന്നില്‍ പതറാതെ നെഞ്ചു വിരിച്ച നിന്ന ഗൈഡിന്റെ മനക്കരുത്ത്. മിനിട്ടുകളോളം കണ്ണെടുക്കാതെ നോക്കി നിന്ന് ആനയെ മയക്കിയ ശാന്തമായ പ്രകടനം. ഒച്ചവയ്ക്കുകയോ പേടിപ്പിക്കുകയോ ചെല്ലാതെ ആഞ്ജാപിച്ച് മടങ്ങി പോകാന്‍ ശാന്തമായ നിര്‍ദ്ദേശ നല്‍കിയ ഗൈഡിനു മുന്നില്‍ കാടിന്റെ വലുപ്പം ചുരുങ്ങി ചെറുതായി,


മൂന്നു പതിറ്റാണ്ടായി കാടിനെ അറിയുന്ന ഗൈഡാണ് അലന്‍ മക്‌സ്മിത്ത്. സമീപകാലത്ത് ഒരിക്കല്‍ സഫാരിക്കെത്തിയ സഞ്ചാരികളേയും കൊണ്ട് കാട്ടിലുടെ നടക്കുന്നതിനിടെയാണ് അകലെ നിന്ന ഒറ്റയാനുമായി കണ്ടു മുട്ടുന്നത്.


അലനെ കണ്ട ആന പാഞ്ഞടുക്കുകയായിരുന്നു. എന്നാല്‍, ആനയുടെ വരവ് കണ്ട് പകച്ചു നില്‍ക്കാതെ നെഞ്ചു വിരിച്ച് നിന്ന ഇയാളുടെ മുന്നില്‍ ഓടിയെത്തിയ ആന അടിപതറി. നിമഷം നേരം പകച്ചു പോയ ആന വീണ്ടും പാഞ്ഞടുത്തു ഇക്കുറി തന്റെ കൈയ്യിലുരുന്ന വടി ഉയര്‍ത്തി കമോണ്‍, കമോണ്‍ ബാക് എന്നു പറയുകയാണ് അലന്‍ ചെയ്തത്. വീണ്ടും മിനിട്ടുകളോളം നിന്ന നില്‍പില്‍ ഇരുവരും നിന്നു. ഒരിക്കല്‍ കൂടി ആന പാഞ്ഞടുത്തു. ഇക്കുറിയും സമാനമായ ചില അംഗ വിക്ഷേപങ്ങള്‍ മാത്രമാണ് ശാന്തമായി നിന്ന അലന്‍ ചെയ്തത്. ഇതോടെ ആന മടങ്ങി പോകുകയാണ് ഉണ്ടായത്. തന്റെ കൂടെ നിന്നവരെ നോക്കി ഒരു ചെറു പുഞ്ചിരി സമ്മാനിക്കുകയാണ് അലന്‍ ചെയ്തത്.


കാട്ടാന എത്തിയാല്‍ അലന്‍ ചെയ്തതു പോലെ ശാന്തമായി നിന്ന് എതിരടണമെന്നത് സാധാരണ നടപടിയല്ലെന്നും ഇത് അനുകരിക്കണമെന്നും തങ്ങള്‍ പറയുന്നില്ലെന്നും ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക് പറയുന്നു.

Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ