Sports News
ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു,പക്ഷേ, ഇന്ത്യയുടെ തുടക്കവും പതറി
Sat, Jan 06, 2018


ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പയയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 286 ന് മറുപടി പറയാന്‍ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി.
നായകന് വിരാട് കോഹ് ലിയും (5), ഓപ്പണര്‍മാരായ ശിഖര്‍ ധാവന് (16). മുരളി വിജയ് എന്നിവരും പൊടുന്നനെ പുറത്തായി. അഞ്ചു റണ്‍സെടുത്ത് ചേതേശ്വര്‍ പൂജ്റയും റണ്ണൊന്നും എടുക്കാതെ ചേതേശ്വര്‍ പൂജ്റയുമാണ് ക്രീസില്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്നിന് 28 എന്ന നിലയിലാണ്.
നേരത്തെ, ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് ഇന്ത്യന്‍ ബൗളര്‍മാര്‍ മുന്നൂറു കടത്താതെ പിടിച്ചു നിര്‍ത്തി. ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു.
12 റണ്‍സിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ ഡുപ്ലെസ്, ഡിവില്ലിയേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 114 റണ്‍സിന്റെ സെഞ്ച്വുറി കൂട്ടുക്കെട്ട് അവരെ കരകയറ്റി, ഡിവില്ലിയേഴ്സ് (65), ഡുപ്ലസി (62) എന്നിവര്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക വീണ്ടും നിലംപൊത്തി. ഡികോക് (43), കേശവ് മഹാരാജ് (35) എന്നിവര്‍ പിടിച്ചു നിന്നെങ്കിലും വാലറ്റ നിര തകര്‍ന്നടിഞ്ഞു,
നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ആദ്യ ടെസ്റ്റ് കളിക്കുന്ന ബുംറ മുഹമദ് ഷാമി, ഹാര്‍ദ്ദിക് പാണ്ഡ്യെ , അശ്വിന് എന്നിവരുമാണ് ഇന്ത്യക്കു വേണ്ടി മികച്ച ബൗളിംഗ് കാഴ്ചവെച്ചത്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- കിം ചൈനയിലെത്തി ചര്‍ച്ച നടത്തി

Latest News Tags
Advertisment