OMG News

ക്ഷേത്രത്തിനു മുന്നില്‍ ഭിക്ഷയാചിച്ച വിദേശിക്ക് സുഷമയുടെ സഹായം

Wed, Oct 11, 2017

Arabianewspaper 780
ക്ഷേത്രത്തിനു മുന്നില്‍ ഭിക്ഷയാചിച്ച വിദേശിക്ക് സുഷമയുടെ സഹായം

എടിഎം കാര്‍ഡ് ബ്ലോക്കായിതിനെ തുടര്‍ന്ന് കൈയില്‍ പണമില്ലായതൊടെ യാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടിയ റഷ്യക്കാരനായ വിനോദ സഞ്ചാരി പണത്തിനായി ക്ഷേത്ര നടയില്‍ ഭിക്ഷയാചിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിദേശ കാര്യ മന്ത്രി സുഷമ സ്വരജ് ഇടപെട്ടു.


ഇവാഞ്ചലിന്‍ എന്ന വിനോദ സഞ്ചാരിയാണ് തന്റെ എടിഎം കാര്‍ഡ് ബ്ലോക്കായതിനെ തുടര്‍ന്ന പണമില്ലാതെ ബുദ്ധിമുട്ടിയത്. ബാക്ക് പാക്കും തൂക്കി ക്ഷേത്ര നടയില്‍ തൊപ്പി കാണിച്ചാണ് ഭിക്ഷ യാചിച്ചത്.


ചെന്നൈയില്‍ നിന്നും ഇവാഞ്ചിലിന്‍ കാഞ്ചിപുരത്ത് എത്തി. പണം പിന്‍വലിക്കാന്‍ ഇവിടുത്തെ എടിഎം മെഷിന്യല്‍ കാര്‍ഡ് നിക്ഷേപിച്ചു. തെറ്റായ നമ്പര്‍ പ്രസ് ചെയ്തതിനെ തുടര്‍ന്ന് കാര്‍ഡ് ബ്ലോക്കാകുകയായിരുന്നു. പണമില്ലാതെ ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാതെ വന്നപ്പോഴാണ് ക്ഷേത്ര നടയില്‍സ തലയിലെ തൊപ്പി ഭിക്ഷാ പാത്രമായി യാചന തുടങ്ങിയത്. പലരും ഇതിനകം അദ്ദേഹത്തിന് ഭിക്ഷ നല്‍കി.


റഷ്യ ഇന്ത്യയുടെ എക്കാലത്തേയും നല്ല സുഹൃത്താണെന്നും തന്റെ ചെന്നൈയിലെ ഉദ്യോഗസ്ഥര്‍ എത്തി താങ്കളെ സഹായിക്കുമെന്നും സുഷമ ട്വീറ്റ് ചെയ്തു. ദി ഹിന്ദു ദിനപത്രത്തിലാണ് വന്ന വാര്‍ത്തുയം സുഷമ നല്‍കിയിരുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ