International News

ഇന്ദിരാ സ്മരണയില്‍ റഷ്യയുടെ ആദരം

Mon, Nov 20, 2017

Arabianewspaper 726
ഇന്ദിരാ സ്മരണയില്‍ റഷ്യയുടെ ആദരം

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് റഷ്യയുടെ ആദരം. ഇന്ദിരാ ഗാന്ധിയുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ചാണ് റഷ്യ സ്മാരക സ്റ്റാംപ് പുറത്തിറക്കിയത്.


പതിനഞ്ചു വര്‍ഷക്കാലം ഇന്ത്യയെ നയിച്ച ഇന്ദിര റഷ്യയുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ചേരി ചേരാ നയമെന്ന പ്രഖ്യാപിത നിലപാടിനിടേയും റഷ്യന്‍ നേതാക്കളുമായി അടുത്ത ബന്ധവും സൗഹൃദവും ഇന്ദിര ഗാ്ദി വെച്ചു പുലര്‍ത്തിയിരുന്നു.


യുഎസ്എസ് ആറുമായി ഇന്ത്യക്ക് വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. നിരവധി തവണ ഇന്ദിര മോസ്‌കോ സന്ദര്‍ശിച്ചിട്ടുണ്ട്.


ഇന്ദിരയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാനാണ് റഷ്യ പോസ്റ്റേജ് സ്റ്റാംപ് പുറത്തിറക്കിയത്. ഇന്ത്യയുടെ ദേശീയ പതാക പശ്ചാത്തലമാക്കി ഇന്ദിരയുടെ മുഖമാണ് സ്റ്റാംപിലുള്ളത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ