General News

യുദ്ധത്തിന് ഒരുങ്ങാന്‍ സൈന്യത്തിന് ആറു മാസം, ആര്‍എസ്എസിന് മൂന്നു ദിവസം -മോഹന്‍ ഭഗവത്

Mon, Feb 12, 2018

Arabianewspaper 216
യുദ്ധത്തിന് ഒരുങ്ങാന്‍ സൈന്യത്തിന് ആറു മാസം, ആര്‍എസ്എസിന് മൂന്നു ദിവസം -മോഹന്‍ ഭഗവത്

അതിര്‍ത്തിയില്‍ സൈന്യത്തിനു മുന്നേ ആര്‍എസ്എസ് ഒരുങ്ങുമെന്നും രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കാന്‍ അണികള്‍ക്ക് സന്തോഷം മാത്രമെയുള്ളുവെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്.


സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ അതിര്‍ത്തിയില്‍ മുന്‍ നിരയില്‍ നിന്ന് യുദ്ധം ചെയ്യാന്‍ ആര്‍എസ്എസ് ഒരുക്കമാണെന്നും ഭഗവത് പട്‌നയ്ക്ക് അടുത്ത് മുസഫര്‍പുരില്‍ പറഞ്ഞു,.


ആര്‍എസ്എസ് സൈനിക സംഘടനയോ, അര്‍ദ്ധ സൈനിക സംഘടനയോ അല്ല. ഒരു കുടുംബമാണ്. സൈന്യത്തിന്റെ ചിട്ടവട്ടങ്ങളും അച്ചടക്കവും അണികള്‍ക്കുണ്ട്. സൈന്യത്തേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് ആര്‍എസ്എസ് അണികള്‍ക്ക് യുദ്ധത്തിന് തയ്യാര്‍ എടുക്കാനാകുമെന്നും വിവാദ പ്രസംഗത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.


ഭഗവതിന്റെ പ്രസംഗം സൈന്യത്തെ ഇകഴ്ത്തുന്നതാണെന്ന വിമര്‍ശനം പലകോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.


രാജ്യത്തിന് വേണ്ടി ജീവിതം ഹോമിച്ച സൈനികരെ അവഹേളിക്കുന്നതാണ് ഭാഗവതിന്റെ പ്രസംഗമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍,. ആര്‍എസ്എസ് വിശദീകരണവുമായി രംഗത്ത് വന്നു. യുദ്ധമുണ്ടായാല്‍ ജനങ്ങളെ പരിശീലിപ്പിക്കാന്‍ എട്ടു മാസം സൈന്യത്തിന് വേണ്ടി വരുമെന്നും അതേ സമയം ആര്‍എസ്എസ് അണികളെ പരിശീലിപ്പിക്കാന്‍ മൂന്നു ദിവസത്തെ ട്രെയിനിംഗ് മതിയാകുമെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞതെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.






Tags : RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ