General News

കോടികളുടെ അസാധു നോട്ടുകള്‍ പെരിന്തല്‍മണ്ണയില്‍ പിടികൂടി

Tue, Sep 12, 2017

Arabianewspaper 213
കോടികളുടെ അസാധു നോട്ടുകള്‍ പെരിന്തല്‍മണ്ണയില്‍ പിടികൂടി
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകളുമായി മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. 3.14 കോടി രൂപയുടെ അസാധുവോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്.

തമിഴ്‌നാട് സ്വദേശി ഷംസുദ്ദീന്‍, അരിക്കോട് സ്വദേശികളായ അബുട്ടി, മകന്‍ ആദില്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

നിരോധിച്ച നോട്ടുകളുമായി ബാങ്കിലേക്ക് പോകും വഴി ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബര കാറിലെ രഹ്‌സ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.

ചെന്നൈ വ്യവസായിയായ ഷംസൂദ്ദിന്‍ കേരളത്തിലെത്തിച്ച് നിരോധിച്ച പണം കൈമാറി എടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സഹകരണ ബാങ്കുകള്‍ വഴി ലഭിച്ച അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഈ അവസരം ദുരുപയോഗം ചെയ്യാനാകും ഇപ്പോഴും പഴയ നോട്ടുകള്‍ കൈമാറുന്നതെന്ന് പോലീസ് കരുതുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത്തരം നോട്ടുകള്‍ പിടികൂടുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്തു നിന്നും നിരോധിച്ച് പത്തു കോടി രൂപയുടെ നോട്ടുകള്‍ പിടികൂടിയിരുന്നു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ