Vehicle News

റോയല്‍ എന്‍ഫീല്‍ഡിന്റെ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650

Mon, Nov 20, 2017

Arabianewspaper 828
റോയല്‍ എന്‍ഫീല്‍ഡിന്റെ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650

റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ 650 ട്വിന്‍ അവതരിപ്പിച്ചു, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി 650 എന്നിവയാണ് പനാജിയിലെ റൈഡര്‍ മാനിയ പ്രദര്‍ശനത്തോട് അനുബ്‌നധിച്ച് അയച്ചത്.


നേരത്തെ. ഇറ്റലിയിലേ മിലാനില്‍ നടന്ന പ്രദര്‍ശനത്തിലും ഇവ രണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു. ഇരട്ട എഞ്ചിനുള്ള ഇവയുടെ പെര്‍ഫോമന്‍സ് പ്രതീക്ഷിച്ചതിലും മികവുറ്റതാണെന്ന് വാഹനം ട്രയല്‍ റണ്‍ നടത്താന്‍ അവസരം ലഭിച്ചവര്‍ പറയുന്നു.


റോയല്‍ എന്‍ഫീല്‍ഡ് യുകെയാണ് എഞ്ചിനും ചേസിസും വികസിപ്പിച്ചെടുത്തത്. ആറു ഗിയറുകളുമായാണ് ബൈക്ക് എത്തുന്നത്. സിറ്റി ഡ്രൈവിനുള്ള സ്ലിപ്-അസിസ്റ്റ് ക്ലച്ചുകളും ഇതിലുണ്ട്. ഓഫ് റോഡ് ഡ്രൈവ് മനസില്‍ കണ്ടുള്ള രൂപകല്പനയാണ് ഇതിനു നല്‍കിയിട്ടുള്ളത്. ക്ലാസിക് ടച്ച് നിലനിര്‍ത്തി കൊണ്ടുള്ള ഡിസൈനാണ് രണ്ടിനുമുള്ളത്. റിയര്‍ -ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും ആന്റി ലോക് ബ്രേകിംഗ് (എബിഎസ്) സംവിധാനവും ഉണ്ട്.


ഇന്ത്യയിലെ 25 ലക്ഷത്തോളം വരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന മോഡലാണ് ഇപ്പോള്‍ എത്തുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ