General News

കുട്ടിയെ നിശ്ചല ദൃശ്യത്തിനു വേണ്ടി കെട്ടിയിട്ട സംഭവം വിവാദമാകുന്നു

Thu, Sep 14, 2017

Arabianewspaper 381
കുട്ടിയെ നിശ്ചല ദൃശ്യത്തിനു വേണ്ടി കെട്ടിയിട്ട സംഭവം വിവാദമാകുന്നു

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി പയ്യന്നൂരില്‍ അവതരിപ്പിച്ച നിശ്ചല ദൃശ്യത്തില്‍ നാലു വയസുകാരനെ അരയില്‍ കയറു കൊണ്ട് ബന്ധിച്ച് വാഹനത്തില്‍ ആലിലയിലെ കൃഷ്ണനായി ചീത്രീകരിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു.


അപകടകരമാം വിധം കുട്ടിയെ കെട്ടിയിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. ശോഭായാത്ര കടന്നു പോകുന്ന മൂന്നു മണിക്കൂറോളം കുട്ടി വെയിലു കൊണ്ടതായും കെട്ടിയിട്ടതിനെ തുടര്‍ന്ന് അനങ്ങാതെ കിടക്കേണ്ടി വന്നതായും ചിലര്‍ ആരോപിക്കുന്നു.


ഈ ചിത്രം ഫെയ്‌സ്ബുക്കിലിട്ട് പ്രതിഷേധം അറിയിച്ച വ്യക്തിക്ക് ഭീഷണി ഫോണുകള്‍ വന്നതായും ആരോപണം ഉണ്ട്.


ശോഭായാത്രയുടെ പേരില്‍ കുട്ടികളെ പീഡിപ്പിക്കുന്നതായി ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്. പോലീസ് സാന്നിദ്ധ്യത്തിലാണ് ഇത് അരങ്ങേറിയതെന്നും ഇവര്‍ പറയുന്നു. ആര്‍എസ് എസ് നേതൃത്വത്തില്‍ അരങ്ങേറിയ ശോഭായാത്രയിലാണ് കുട്ടിക്ക് പീഡനം അനുഭവിക്കേണ്ടി വന്നത്.


കണ്ണൂരില്‍ ശോഭായാത്രയുടെ പേരില്‍ ആര്‍എസ്എസും സിപിഎമ്മും കൊമ്പു കോര്‍ക്കുകയാണ്. ഇക്കുറിയും ഇരുവിഭാഗങ്ങളും പ്രത്യേകമായി ശോഭാ യാത്ര നടത്തിയിരുന്നു.

Tags : Sobhayatra 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ