General News

റൊഹിഗ്യകള്‍ക്ക് ഭീകര ബന്ധമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Mon, Sep 18, 2017

Arabianewspaper 266
റൊഹിഗ്യകള്‍ക്ക് ഭീകര ബന്ധമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

റൊഹിഗ്യന്‍ മുസ്ലീം അഭയാര്‍ത്ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യ വാങ് മൂലം നല്‍കി. ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ റൊഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇവരില്‍ പലര്‍ക്കും ഐഎസ്, ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതായും പറയുന്നു.


രഹസ്യ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാമെന്ന് പറഞ്ഞ സര്‍ക്കാര്‍, രാജ്യത്തെ ജനങ്ങളുടെ സുരക്ഷ എന്ന ഭരണഘടന പ്രതിപാദിപ്പിക്കുന്ന മൗലികാവകാശത്തിന് ഭീഷണിയാണ് ഇവരെ ഇവിടെ തന്നെ കഴിയാന്‍ അനുവദിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.


റൊഹിഗ്യന്‍ പ്രശ്‌നം രാജ്യ സുരക്ഷയുമായി ബന്ധപ്പെടുന്നതാണെന്നും നയതന്ത്ര വിഷയമാണെന്നും ഇതിനാല്‍ കോടതികളുടെ ഇടപെടല്‍ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു.


റൊഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ അനധികൃതമായി ഇന്ത്യയില്‍ താമസിക്കുകയാണെന്നും ഇവരെ തിരികെ അവരുടെ നാട്ടിലേക്ക് അയയ്ക്കുമെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. എന്നാല്‍, മനുഷ്യാവകാശ പ്രശ്‌നമായതിനാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ നിലപാട് തിരുത്തണമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടിരുന്നു.


മ്യാന്‍മറില്‍ റൊഹിഗ്യകളെ സൈന്യം കൂട്ടക്കുരുതി നടത്തുന്നതിനിടെ പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ കൂട്ടപ്പലായനം നടത്തുകയാണ്. ഇവര്‍ ബംഗ്ലാദേശിലേക്കാണ് കുടിയേറുന്നത്. എന്നാ്ല്‍, ബംഗ്ലാദേശ് സര്‍ക്കാരും ഇവരുടെ കുടിയേറ്റത്തെ എതിര്‍ക്കുന്നുണ്ട്. റൊഹിഗ്യകളെ ഇനിയെങ്കിിലും മ്യാന്‍മര്‍ അംഗീകരിക്കുകയാണ് വേണ്ടതെന്ന് ബംഗ്ലാദേശ് ആവശ്യപ്പെടുന്നു.

Tags : Rohingyas 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ