Sports News

റോജര്‍ ഫെഡറര്‍ പ്രായം 36 , ലോക ഒന്നാം നമ്പര്‍

Sat, Feb 17, 2018

Arabianewspaper 1007
റോജര്‍ ഫെഡറര്‍ പ്രായം 36 , ലോക ഒന്നാം നമ്പര്‍

റോജര്‍ ഫെഡറര്‍ പ്രായത്തെ മറി കടന്ന് ടെന്നീസിന്റെ തലപ്പത്ത്. ലോക റാങ്കിംഗില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ ടെന്നീസ് താരമെന്ന ബഹുമതിയാണ് പെഡറര്‍ നേടിയിരിക്കുന്നത്.


റോട്ടര്‍ഡാം ടൂര്‍ണമെന്റില്‍ കിരീടം നേടിയതോടെയാണ് ഫെഡറര്‍ പുരുഷ സിംഗിള്‍സില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.


36 ാം വയസില്‍ ലോക ഒന്നാം നമ്പര്‍ എന്ന പദവിയിലെത്തുന്ന ആദ്യ ടെന്നീസ് താരമെന്ന ബഹുമതിയാണ് ഫെഡറര്‍ നേടിയെടുത്തത്.


റാഫെല്‍ നാഡാലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫെഡറര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായത്.


2016 ല്‍ പരിക്കുമൂലം ഒരു സീസണ്‍ മുഴുവന്‍ നഷ്ടപ്പെട്ടിരുന്നു. 2017 ലും 18 ലും അവിശ്വസനീയ മടങ്ങിവരവാണ് പെഡറര്‍ നടത്തിയത്. ഫെഡററുടെ കാലം കഴിഞ്ഞു എന്ന് ഏവരും വിധിയെഴുതിയപ്പോഴാണ് ഇത്. 2012 നു ശേഷം ഇതാദ്യമായാണ് ഫെഡറര്‍ ലോക ഒന്നാം നമ്പറില്‍ തിരിച്ചെത്തുന്നത്. കഠിന പ്രയത്‌നവും ആത്മവിശ്വാസവുമാണ് കളിമിടുക്കിനൊപ്പം ഫെഡററെ ഈ അപൂര്‍വ നേട്ടത്തിന് സഹായിച്ചത്.


തന്റെ ടെന്നീസ് കരിയറിലെ ഏറ്റവും നിര്‍ണായക നേട്ടമാണിതെന്ന് ഫെഡറര്‍ പറയുന്നു. 20 ഗ്രാന്‍സ്ലാം കീരീടങ്ങളാണ് ഫെഡററുടെ കൈവശമുള്ളത്.


ഇതിനു മുമ്പ് ആന്ദ്ര അഗാസി 33 ാം വയസില്‍ ലോക ഒന്നാം നമ്പര്‍ എന്ന ബഹുമതി നേടിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ