Entertainment News

രാമലീലയുടെ പുതിയ പോസ്റ്റര്‍ -റീലോ റിയലോ ?

Sun, Sep 17, 2017

Arabianewspaper 1238
രാമലീലയുടെ പുതിയ പോസ്റ്റര്‍ -റീലോ റിയലോ?

ദീലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ പുതിയ പോസ്റ്റര്‍ ഇറങ്ങി. ചിത്രം കണ്ടവര്‍ ഇത് സിനിമയിലെ സീനോ, അതോ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതോ എന്നു ആലോചിച്ച് അമ്പരന്നു.


ദിലീപിന്റെ കഥാപാത്രമായ രാമനുണ്ണി ബലി കര്‍മം ചെയ്യുന്ന പോസ്റ്ററാണ് ഇന്ന് ഇറങ്ങിയത്. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദീലിപ് കഴിഞ്ഞയാഴ്ച പിതാവിന്റെ ബലികര്‍മം നിര്‍വഹിക്കുന്നതിനായി ജാമ്യം ചോദിച്ചിരുന്നു.


കോടതി ഇതി് അനുവദിക്കുകയും നാലു മണിക്കൂര്‍ ജാമ്യം ലഭിച്ച ശേഷം ദിലീപ് ബലി ഇടുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു ഇതിന് സമാനമായ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്.


കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിലും ദിലീപിന്റെ നിലവിലെ അവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് വര്‍ണിച്ചിരുന്നത്. ഇത് യാദൃശ്ചികമാണോ എന്ന സന്ദേഹത്തിലാണ് സിനിമാ പ്രേക്ഷകരും ദിലീപിന്റെ ആരാധകരും,
ദിലീപി്‌ന്റെ ജാമ്യ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് പുതിയ പോസ്റ്റര്‍.


ദിലീപ് അറസ്റ്റിലായതോടെ രിലീസ് നീണ്ടു പോയ ചിത്രം സെപ്തംബര്‍ 28 ന് തീയ്യറ്ററുകളില്‍ എത്തിക്കുമെന്ന് നിര്‍മാതാവും സംവിധായകനും അറിയിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ