OMG News

പഞ്ചാബില്‍ വ്യവസായിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Mon, Jul 31, 2017

Arabianewspaper 418
പഞ്ചാബില്‍ വ്യവസായിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പഞ്ചാബിലെ ഫരീദ് കോട്ടിലെ അരിമില്‍ ഉടമയെ ഗുണ്ടാ സംഘം പട്ടാപകല്‍ വെടിവെച്ചു കൊന്നു. രവീന്ദ്ര കൊച്ചാര്‍ എന്ന വ്യവസായിയാണ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.


സ്വന്തം മില്ലിനു മുന്നില്‍ കാറോടിച്ചെത്തിയ ഉടനെയാണ് പിന്തുടര്‍ന്നെത്തിയ ഗുണ്ടാ സംഘത്തിലെ ഒരാള്‍ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ ഇയാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.


മാസങ്ങള്‍ക്കു മുമ്പ് ഇദ്ദേഹത്തിന്റെ കാര്‍ തട്ടിക്കൊണ്ടു പോയിരുന്നു. കാര്‍ വിട്ടു കിട്ടാന്‍ ലക്ഷങ്ങള്‍ ചോദിച്ചെങ്കിലും ഇദ്ദേഹം നല്‍കിയില്ല കൊച്ചാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുണ്ടാ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന്റെ പകയാണ് കൊലയ്ക്ക് പിന്നിലെന്നു കരുതുന്നു.


Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ