OMG News

മുംബൈയിലെ തെരുവു നായ്ക്കളുടെ നിറം പൊടുന്നനെ നീലയായതിനു പിന്നില്‍

Tue, Aug 29, 2017

Arabianewspaper 2241
മുംബൈയിലെ തെരുവു നായ്ക്കളുടെ നിറം പൊടുന്നനെ നീലയായതിനു പിന്നില്‍

മുംബൈ നഗരത്തിലെ തെരുവു നായ്ക്കളുടെ നിറം പൊടുന്നനെ നീലയായതു പിന്നിലെ ദുരുഹത നീങ്ങി. നീല നിറത്തില്‍ നായ്ക്കളെ കണ്ടതോടെ ചിലര്‍ ഇവറ്റകളുടെ ചിത്രം എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.


ഇതോടെ,. എന്താണ് ഇതിനു പിന്നിലെന്നതിനെ കുറിച്ച് പല കഥകളും പ്രചരിച്ചു,. നായ്ക്കളെ ചിലര്‍ പെയിന്റടിച്ചതാമെന്ന വിശദീകരണമാണ് പൊതുവെ സ്വീകാര്യമായിരുന്നത്.


എന്നാല്‍, ഒരു സന്നദ്ധ സംഘടന നായ്ക്കളെ വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴാണ് പെയിന്റിനുപയോഗിക്കുന്ന രാസപഥാര്ത്ഥങ്ങള്‍ ഇവയുടെ ശരീരത്തില്‍ കണ്ടെത്തിയത്. പെയിന്റിളകുന്നതിന് പെട്രോളും,. ടര്‍പന്റയിനും മറ്റും പുരട്ടിയെങ്കിലും നിറം മാറിയില്ല.


തുടര്‍ന്ന് സമീപമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ പെയിന്റു ഫാക്ടറിയില്‍ നിന്ന് മാലിന്യം തള്ളുന്ന തുറസായ സ്ഥലം കണ്ടെത്തി.


നായ്ക്കള്‍ ഇവിടെ എത്തിയപ്പോള്‍ രാസപഥാര്‍ത്ഥമോ മാലിന്യമോ തള്ളിയതാകാമെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് മുംബൈ മലീനകരണ നിയന്ത്രണ ബോര്‍ഡ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗര പ്രദേശത്ത് തന്നെയുള്ള ഡകോള്‍ ഓര്‍ഗാനികിസ് എന്ന പെയിന്റ് കമ്പനിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.



Tags : blue dogs 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ