General News

കോണ്‍ഗ്രസ് വക്താവിനെതിരെ അംബാനി 5000 കോടിയുടെ മാനനഷ്ടകേസ് നല്‍കി

Sat, Dec 16, 2017

Arabianewspaper 287
കോണ്‍ഗ്രസ് വക്താവിനെതിരെ അംബാനി  5000 കോടിയുടെ മാനനഷ്ടകേസ് നല്‍കി
അപകീര്‍ത്തിപരമായ പരാര്‍ശങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി ഓഹരി വിപണിയില്‍ കോടികളുടെ നഷ്ടം വരുത്തുകയും രാജ്യാന്തര തലത്തില്‍ പോലും വിശ്വാസ്യത നഷ്ടപ്പെടുത്തുകുയും ചെയ്തതിനാണ് കോണണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ് വിക്കെതിരെ അനില്‍ അംബാനി ഗ്രൂപ്പ് 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഇത്രയും അധികം തുകയ്ക്ക് മാനനഷ്ടക്കേസ് .

ഗുജറാത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് വക്താവ് അനില്‍ അംബാനി ഗ്രൂപ്പിനെതിരെ ആരോപണം ഉന്നയിച്ചത്.

പൊതു മേഖല ബാങ്കുകളില്‍ നിന്ന് കോര്‍പറേറ്റുകള്‍ വായ്പ എടുത്ത ശേഷം തിരിച്ചടച്ചിട്ടില്ലെന്നും അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കോടികളുടെ വായ്പ എടുത്ത ശേഷം തിരിച്ചടച്ചിട്ടില്ലെന്നും ഇത് ബാങ്കുകള്‍ എഴുതി തള്ളിയെന്നുമാണ് അഭിഷേക് സിംഗ് വി പറഞ്ഞത്. അദാനി, അംബാനി , എസ്സാര്‍ എന്നീ കമ്പനികള്‍ ഉള്‍പ്പെടെയാണ് വന്‍തുക വായ്പ അടയ്ക്കാനുള്ളതെന്നും ഇദ്ദേഹം പറഞ്ഞു.

ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വ്യാജമാണെന്ന് നേരത്തെ തന്നെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പരസ്യമായി പ്രസ്താവിച്ചിരുന്നു. തുടര്‍ന്നും അനില്‍ അംബാനി ഉള്‍പ്പടെ നിരവധി കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ വായ്പ തിരിച്ചടച്ചിട്ടില്ലെന്നും ഇത് എഴുതി തള്ളിയിരിക്കുകയാണെന്നും ധനമന്ത്രിയുടെതേ നുണയാണെന്നും അഭിഷേക് മനു സിംഗ് വി പറഞ്ഞു, കോര്‍പറേറ്റ് കമ്പനികളുടെ 1.88 ലക്ഷം കോടി രൂപ എഴുതി തള്ളിയെന്നും 8.35 ലക്ഷം കോടികളുടെ വായ്പ തിരിച്ചടയ്ക്കാനുള്ളത് അമ്പതോളം വന്‍കിട കമ്പനികളാണെന്നും സര്‍്ക്കാര്‍ ഇവര്‍ക്ക് അനുകൂലമായാണ് നടപടി സ്വീകരിച്ചതെന്നും കര്‍ഷകര്‍ ദുരിതത്തിലാകുകയും ആത്മഹത്യ ചെയ്യുകയുമാണ് മറുവശത്താണ് കോര്‍പറേറ്റുകളെ സര്‍ക്കാര്‍ സഹായിക്കുന്നതെന്നും മനു അഭിഷേക് പറഞ്ഞു.

ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചിരുന്നു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ