Technical News

അതിര്‍ത്തികളില്‍ കണ്‍തുറന്ന് ആകാശ ക്യാമറകള്‍

Mon, Sep 04, 2017

Arabianewspaper 1108
അതിര്‍ത്തികളില്‍ കണ്‍തുറന്ന് ആകാശ ക്യാമറകള്‍

ഇന്ത്യയുടെ അതിര്‍ത്തികളില്‍ കണ്ണും നട്ട് ഉപഗ്രഹ ക്യാമറകള്‍ സജ്ജമാകുന്നു. കാര്‍ഗില്‍ യുദ്ധ കാലം മുതല്‍ ഇന്ത്യ ആഗ്രഹിക്കുന്നതാണ് അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ ഉപഗ്രഹ ക്യാമറ. ഉറിയിലെ ആക്രമണവും ചൈനയുടെ ഭാഗത്ത് നിന്ന് ദോക് ലാമില്‍ ഉണ്ടായ കൈയ്യേറ്റവും എല്ലാം ഇതിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുന്നു.


ബിഎസ്എഫ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സഹസ്ത്ര സീമ ബല്‍ തുടങ്ങിയ അതിര്‍ത്തി രക്ഷാ സേനകള്‍ക്ക് വേണ്ടിയാണ് ഈ ഉപഗ്രഹ ക്യാമറ. തല്‍സമയം അതിര്‍ത്തികളിലെ നുഴഞ്ഞു കയറ്റം നീരിക്ഷിക്കാന്‍ ഇതു മൂലം കഴിയും. പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സൈന്യങ്ങളുടെ നീക്കങ്ങളും അതോടൊപ്പം ഭീകര നുഴഞ്ഞുകയറ്റവും അതിര്‍ത്തിയിലൂടെയുള്ള കള്ളക്കടത്തും അനധികൃത കുടിയേറ്റവും എല്ലാം തടയാന്‍ ഈ നീക്കത്തിലൂടെ സാധിക്കും.


ഇതോടൊപ്പം അതിര്‍ത്തി നിര്‍ണയവും ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെ നിര്‍വഹിക്കാനാകും. ചൈനയുമായുള്ള വര്‍ഷങ്ങള്‍ നീണ്ട അതിര്‍ത്തി പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കും മുമ്പ് ഭൂ സര്‍വേ നടത്തേണ്ടതുണ്ട്. ഇന്ത്യയുടെ സ്വന്തം ജിപിഎസ് സംവിധാനത്തിന്റെ ഭാഗമായാണ് ഇത് സാധിക്കുന്നത്.,


പാക്കിസ്ഥാന്‍, ചൈന,. നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ അതിര്‍ത്തി പങ്കിടുന്നത്. ഇതില്‍ അതിര്‍ത്തി തര്‍ക്കം നിലവിലുള്ളത് ചൈനയും പാക്കിസ്ഥാനുമായാണ്. ഐഎസ്ആര്‍ഒയുടെ പതിമൂന്നോളം ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് സുരക്ഷാ സേനകള്‍ ഇപ്പോള്‍ അതിര്‍ത്തി സംരക്ഷണം നടത്തുന്നത്.


നാവികസേനയുടെ ജിസാറ്റ് -രുഗ്മിണി ഇന്ത്യന്‍ മഹാസമുദ്രത്തിലെ 2,000 നോട്ടിക്കല്‍ മൈല്‍ വിസ്തൃതിയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ജൂണ്‍ 23 ന് വിക്ഷേപിച്ച കാര്‍ടോസാറ്റ് -2 ഇന്ത്യന്‍ സൈന്യത്തിന് നിരീക്ഷണ സംവിധാനം ഒരുക്കുന്നതാണ്. ഹൈറെസലൂഷന്‍ പാന്‍ കാമറ, പത്തു കീലോമീറ്ററിനുള്ളിലേക്ക് സൂം ചെയ്യാവുന്നതും ഒരു മീറ്റര്‍ വരെയുള്ള ഭാഗം വ്യക്തമായി കാണാനും കഴിയുന്നതാണ്.

Tags : BSF 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ