Sports News

ബംഗലൂരിനെ തകര്‍ത്ത് മുംബൈ പ്ലേ ഓഫിലേക്ക്

Tue, May 02, 2017

Arabianewspaper 1759
ബംഗലൂരിനെ തകര്‍ത്ത് മുംബൈ പ്ലേ ഓഫിലേക്ക്

11 മത്സരങ്ങളില്‍ രണ്ടില്‍ മാത്രം വിജയിച്ച ബംഗലൂരു റോയല്‍ ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തേക്കും മത്സരിച്ച 10 ല്‍ എട്ടിലും വിജയിച്ച പോയിന്റ് ടേബിളില്‍ ഒന്നാമതും എത്തിയ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫീലേക്കും നീങ്ങി. ആര്‍സിബിയെ അഞ്ചു വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്.


ഐപിഎല്‍ പത്താം സീസണിലെ ഏറ്റവും കൂടുതല്‍ തോല്‍വി ഏറ്റുവാങ്ങിയ ടീം ബംഗലൂരു റോയല്‍ ചലഞ്ചേഴ്‌സാണ്. മുംബൈ ഇന്ത്യന്‍സിന് 16 ഉം റോയല്‍ ചലഞ്ചേഴ്‌സിന് അഞ്ചും പോയിന്റുകളാണ് ഉള്ളത്.


പൂനെ, ഹൈദരബാദ് എന്നിവര്‍ക്കൊപ്പം മുന്നിലുള്ളത് കൊല്‍ക്കൊത്തയുമാണ്.


ബംഗലൂരിനെതിരായ മത്സരത്തില്‍ തിളങ്ങിയത് മുംബൈയുടെ നായകന്‍ രോഹിത് ശര്‍മയാണ്. 37 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത രോഹിത് പുറത്താകാതെ നിന്നു. നേരത്തെ, ജോസ് ബട്‌ലര്‍ 21 പന്തില്‍ 33 ഉം നിതീഷ് റാണ 28 പന്തില്‍ 27 ഉം എടുത്തിരുന്നു. പൊള്ളാര്‍ഡ് (17), ഹാര്‍ദിക് പാണ്ഡ്യെ(14) എന്നിവരും മികവു കാട്ടി.


ആര്‍സിബിക്കു വേണ്ടി ഡിവില്ലിയേഴ്‌സ് ( 27 പന്തില്‍ 43) നായകന്‍ വിരാട് കോഹ്ലി (14 പന്തില്‍ 20), കേദാര്‍ ജാദവ് (22) എന്നിവര്‍ മികവോടെ ബാറ്റു വീശി. അവസാന ഓവറുകളില്‍ പവന്‍ നെയ്ഗി 23 പന്തില്‍ 35 റണ്‍സെടുത്തു


20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. 19.5 ഓവറില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 എടുത്തു വിജയം നേടി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ