General News

രവി ശാസ്ത്രി കോച്ച്, സഹീര്‍ ഖാന്‍ ബൗളിംഗ് കോച്ച്

Wed, Jul 12, 2017

Arabianewspaper 399
രവി ശാസ്ത്രി കോച്ച്, സഹീര്‍ ഖാന്‍ ബൗളിംഗ് കോച്ച്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്‍ നായകനും കമന്റേറ്ററുമായ രവി ശാസ്ത്രി പരിശീലിപ്പിക്കും. അനില്‍ കുംബ്ലെയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. ബാറ്റിംഗ് താരമായിരുന്ന വീരേന്ദ്ര സെവാഗിന്റെ പേരും സജീവ പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും പരിശീലകനായുള്ള മുന്‍ പരിചയമാണ് രവി ശാസ്തിക്ക് ഗുണമായത്.


ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി കെ ഖന്നയാണ് ഔദ്യോഗിക തീരുമാനം അറിയി്ച്ചത്. മുന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനെ ബൗളിംഗ് പരിശീലകനായും നിയമിച്ചു.


വിദേശ പര്യടനങ്ങളളില്‍ ഇന്ത്യയുടെ ബാറ്റിംഗ് ഉപദേശകനായി മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനേയും നിയമിച്ചു. ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ