Sports News

കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

Sat, Dec 09, 2017

Arabianewspaper 1889
കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

രഞ്ജി ട്രോഫിയില്‍ ആദ്യ ക്വാര്‍ട്ടര്‍ മത്സരം കളിക്കുന്ന കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. എതിരാളികളായ വിദര്‍ഭയുടെ ആദ്യ ഇന്നിംഗ്‌സ സ്‌കോറായ 246 നെതിരെ കേരളത്തിന് 176 റണ്‍സ് മാത്രമാണ് നേടാനായത്.


കേരളത്തെ ചുരുട്ടിക്കൂട്ടിയ വിദര്‍ഭയ്ക്ക് ഇതോടെ ആദ്യ ഇന്നിംഗ്‌സില്‍ 70 റണ്‍സിന്റെ ലീഡ് ലഭിച്ചു, ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുന്നവര്‍ക്ക് സെമിയിലേക്കുള്ള പ്രവേശനം എളുപ്പമാവുമെന്ന നിയമം ഉള്ളപ്പോഴാണ് കേരളം ഇതില്‍ പരാജയപ്പെട്ടത്. ഇനി വിദര്‍ഭയെ മത്സരത്തില്‍ പരാജയപ്പെടുത്താതെ സെമിയിലേക്ക് കടക്കാന്‍ കഴിയില്ല. അതേസമയം, മത്സരം സമനിലയിലായാലും അദ്യ ഇന്നിംഗ്‌സ് ലീഡ് നേടിയതിന്റെ പിന്‍ബലത്തില്‍ വിദര്‍ഭയ്ക്ക് സെമി പ്രവേശനം സാധ്യമാകും.


ജലജ് സക്‌സേന (40) രോഹന്‍ പ്രേം( 29) സന്‍ജു സാംസണ്‍( 30) എന്നിവര്‍ മാത്രമാണ് കേരളത്തിന് വേണ്ടി പൊരുതിയത്. മഴ മൂലം വൈകി തുടങ്ങിയ മത്സരത്തിന്റെ മൂന്നാം ദിനമാണ് കേരളം ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍, മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ ആരും തന്നെ അര്‍ദ്ധ സെഞ്ച്വുറി പൂര്‍ത്തിയാകാതെ വന്നപ്പോള്‍ ബാറ്റിംഗ് തകര്‍ച്ചയിലേക്ക് കേരളം നീങ്ങുകയായിരുന്നു.
വിദര്‍ഭയ്ക്ക് വേണ്ടി 14 ഓവറില്‍ 28 റ്ണ്‍സ് വഴങ്ങി രജനീഷ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ